HOME
DETAILS

തന്നെ മനഃപൂര്‍വ്വം മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നുവെന്ന് വെള്ളാപ്പള്ളി; മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും ആരോപണം

  
Web Desk
December 18, 2025 | 6:56 AM

vellappally alleges deliberate portrayal as anti-muslim accuses league of diverting everything to malappuram

ആലപ്പുഴ: തനിക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും വര്‍ഗീയവാദിയാക്കുന്നതിനായി ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം. 

താനാണ് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയെന്നാണ് മുസ്‌ലിം ലീഗ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി അതിന് മുമ്പ് തനിക്ക് ഒരു കാലമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ ഗുരുവിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ ഗുരുവിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. സോദരചിന്തയോടെ ജീവിക്കണമെന്നാണ് ആകെ അറിയാവുന്നത്. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി' വെള്ളാപ്പള്ളി പറഞ്ഞു. 

മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം ഞങ്ങള്‍ക്ക് ഉണ്ടോ? എന്റെ സമുദായത്തിന്റെ ദുഃഖം ഞാന്‍ പറഞ്ഞു പോയി. അതിന് എന്തിനാണ് എന്നെ ഇത്ര വേട്ടയാടുന്നത്? ഞാന്‍ എന്ത് തെറ്റു ചെയ്തു. അവര് വിളിച്ചപ്പോള്‍ ഞാന്‍ ചെന്നില്ല. അവരുടെ കൂടെ ഞാന്‍ നിന്നില്ല എന്നതിന്റെ പേരില്‍ ഞങ്ങളില്‍ നിന്ന് ചിലരെ ഉപയോഗിച്ച് എസ്.എന്‍.ഡി.പിക്കെതിരായി നീക്കം നടത്തി. എന്നാല്‍ അത് പൊളിഞ്ഞു. അതിന് ശേഷം എന്റെ വാക്കുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് എന്നെ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ സമുദായം എന്റെ കൂടെ ഉണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

'അധികാരത്തിലിരുന്ന് ലീഗ് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വകുപ്പും മന്ത്രിയുമൊക്കെ മലപ്പുറത്താണ് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ചെയ്തവരാണ് മതേതരത്വം പറയുന്നത്. ലീഗ് മലപ്പുറം പാര്‍ട്ടിയാണ്. എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് അവര്‍. ലീഗിന് പലമുഖങ്ങളുണ്ട്. ഫസല്‍ ഗഫൂര്‍ എന്ത് കൊള്ളയാണ് നടത്തുന്നത്. 14 യൂണിവേഴ്സിറ്റികള്‍ ഉണ്ടായിട്ട് ഒരൊറ്റ യൂണിവേഴ്സിറ്റി പോലും ഈഴവര്‍ക്കില്ല- വെള്ളാപ്പള്ളി ആരോപിക്കുന്നു. 

'ലീഗ് മലപ്പുറം പാര്‍ട്ടി തന്നെയാണ്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് വരെ ലീഗുകാര്‍ പറഞ്ഞിട്ടുണ്ട്.' ആണും പെണ്ണും കെട്ടവനാണെങ്കില്‍ എങ്ങനെയാണ് കുട്ടികളുണ്ടാവുകയെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷക്കാലത്ത് ഒരു കലാപം ഉണ്ടായിരുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എസ്.എന്‍.ഡി.പി യോഗത്തിലെ കണക്ക് ഓഡിറ്റ് ചെയ്യുന്നതും കേസ് നടത്തുന്നതടക്കം മുസ്‌ലിമാണ്. ആ എന്നെയാണ് മുസ്‌ലിം വിരോധിയാക്കുന്നതെന്നും വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  4 hours ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  5 hours ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  5 hours ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  5 hours ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  6 hours ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  6 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Kerala
  •  6 hours ago
No Image

ഡി.എം.കെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വിജയ്

National
  •  6 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും

Kerala
  •  6 hours ago
No Image

യുഎഇയിൽ കനത്ത മഴയും കാറ്റും: റാസൽഖൈമയിൽ വ്യാപക നാശനഷ്ടം, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ

uae
  •  6 hours ago