ആക്ഷന്‍ ഫോഴ്സ് വാക്ക് പാലിച്ചു; കൃഷ്ണന്‍കുട്ടിയുടെ ഓണം പുതിയ വിട്ടീല്‍
ആലുവ: കൃഷ്ണന് കുട്ടിയും കുടുംബവും പുതിയ വിട്ടീല്‍ ഓണം അഘോഷിക്കും. ഹൃദ്രോഗിയായ മുപ്പത്തടം എരമം മൂന്ന് സെന്റ് കോളനിയിലെ വട്ടപ്പരുത്ത് വിട്ടീല്‍ കൃഷ്ണന് കുട്ടിക്കാണു കേരള ആക്ഷന്‍ ഫോഴ്സും ജി.പി ചാരിറ്റബില്‍ ട്രസ്റ്റും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് നിര്‍മിച്ച് നല്‍കിയത്.
അസുഖം മൂലം പത്തു വര്‍ഷത്തിലധികമായി ജോലി ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയിലാണു കൃഷ്ണന് കുട്ടി. ഭാര്യുയുടെ ചെറിയ വരുമാനം കൊണ്ടാണു പി.ജി വിദ്യാര്‍ഥിനിയായ മകളുടെ വിദ്യാഭ്യാസ ചെലവും മറ്റു കുടുംബ ചെലവുകളും നടക്കുന്നത്.
വീടിന്റെ താക്കോല്‍ ദാനം ചലച്ചിത്രതാരം ദീലിപ് നിര്‍വഹിച്ചു. കേരള ആക്ഷന്‍ ഫോഴ്സ് പ്രസിഡന്റ് ഡോ. ടോണി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ.സി.എം ഹൈദരാലി ആമുഖ പ്രഭാഷണം നടത്തി. കടുങ്ങല്ലൂര്‍ പഞ്ചാത്ത് പ്രസിഡന്റ് രത്നാമ്മ സുരേഷ്, പഞ്ചായത്തംഗം അനിത മജീദ്, സെന്റ് സേവ്യഴ്സ് എന്‍സ്.എസ്.എസ് പ്രോഗാം ഓഫീസര്‍ ഡോ. രശ്മി വര്‍ഗീസ്, വി.എം ശശി, ജോബി തോമസ്, എ.എസ് രവിചന്ദ്രന്‍, എം സുരേഷ്, കെ.എം അന്‍വര്‍, കെ.എം സുനീര്‍ എന്നിവര്‍ സംസാരിച്ചു.
കേരള ആക്ഷന്‍ ഫോഴ്സ്, ജി.പി ചാരിറ്റബില്‍ ട്രസ്റ്റ്, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്, സെന്റ്.സേവ്യഴ്സ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്, മുരലയ ഫൗണ്ടേഷന് എന്നിവയാണു വീടിനു സഹായം നല് കിയത്. സാഹിത്യകാരന് സേതുവാണു വീടിന്റെ ശിലസ്ഥാപന കര്‍മം നിര്‍വ്വഹിച്ചത്. ആക്ഷന്‍ ഫോഴ്സ് നിര്‍മിച്ചു നല്കിയ 67 മാത് വീടാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."