പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ ബിജെപിക്കെതിരെ നേമത്ത് വന്ന് മത്സരിക്കൂ; വെല്ലുവിളിയുമായി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത വെല്ലുവിളിയുമായി മന്ത്രി വി. ശിവൻകുട്ടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ നേമം മണ്ഡലത്തിൽ മത്സരിക്കാൻ സതീശന് ധൈര്യമുണ്ടോ എന്ന് മന്ത്രി ഫേസ്ബുക്കിലൂടെ ചോദിച്ചു. സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിനെ ഈ പോരാട്ടത്തിലേക്ക് താൻ ക്ഷണിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
സംഘപരിവാറിനെതിരെ പോരാടുന്ന വലിയ 'യോദ്ധാവായി' സ്വയം ചമയാൻ സതീശൻ ശ്രമിക്കുന്നത് കൗതുകകരമാണ്. വെറും പ്രസംഗം കൊണ്ട് സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ല. ബിജെപിയോടുള്ള മൃദുസമീപനവും കോൺഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി അറിയാം. കേരളത്തിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നു. യഥാർത്ഥ പോരാട്ടം എന്താണെന്ന് നേമം തെളിയിച്ചതാണ്.
വി.ഡി സതീശൻ ശരിക്കും ഒരു സംഘപരിവാർ വിരുദ്ധനാണെങ്കിൽ, ബിജെപി ഒരിക്കൽ വിജയിച്ച നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ തയ്യാറാകണം. വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ, വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാൻ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് വി. ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വാക്കുകളേക്കാൾ പ്രവൃത്തിയിലൂടെ നിലപാടുകൾ തെളിയിക്കാനുള്ള ആർജ്ജവമാണ് ഒരു നേതാവിന് വേണ്ടതെന്നും മന്ത്രി പരിഹസിച്ചു. വി.ഡി. സതീശൻ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ബിജെപിയുടെ അക്കൗണ്ട് വീണ്ടും തുറക്കാൻ ഇടതുപക്ഷം അനുവദിക്കില്ലെന്നും, എൽ.ഡി.എഫ് സ്ഥാനാർഥി തന്നെ വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Kerala Education Minister V. Sivankutty has challenged Leader of the Opposition V.D. Satheesan to contest from the Nemom constituency in the upcoming assembly elections. In a sharp Facebook post, Sivankutty mocked Satheesan’s anti-Sangh Parivar rhetoric, daring him to prove his mettle by fighting the BJP directly in a seat they once held.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."