പലിശനിരക്കില്‍ മാറ്റമില്ല; ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം
മനാമ: ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഓവര്‍നൈറ്റ് പലിശനിരക്ക് 4.25 ശതമാനത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിരക്കില്‍ മാറ്റം വരുത്താതിരിക്കാന്‍ ബാങ്ക് തീരുമാനമെടുത്തത്.
ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന അനിശ്ചിതത്വങ്ങളും വിപണിയിലെ മാറ്റങ്ങളും പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ സ്ഥിരത നിലനിര്‍ത്തുകയും സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
ഇന്ത്യര്‍നാഷണല്‍ വിപണിയിലെ പലിശനിരക്ക് പ്രവണതകള്‍, പണപ്പെരുപ്പ സ്ഥിതി, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ബാങ്ക് അറിയിച്ചു. നിലവിലെ നിരക്ക് തുടരുന്നതിലൂടെ സാമ്പത്തിക സന്തുലിതാവസ്ഥയും ലിക്വിഡിറ്റിയും സംരക്ഷിക്കാനാകും എന്ന വിലയിരുത്തലിലാണ് തീരുമാനം.
അടുത്ത കാലയളവില്‍ സാമ്പത്തിക സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായാല്‍ മാത്രമേ പലിശനിരക്കില്‍ പരിഷ്‌കരണം പരിഗണിക്കൂ എന്നും ബാങ്ക് സൂചിപ്പിച്ചു.
Bahrain Central Bank decides to keep the overnight interest rate unchanged at 4.25 per cent, citing economic stability and ongoing global market developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."