HOME
DETAILS
MAL
നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്
February 17, 2026 | 5:23 AM
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 സ്‌കൂള്‍ കുട്ടികള്‍ക്ക് പരുക്കേറ്റു. നെയ്യാറ്റിന്‍കരക്കടുത്ത് പൂവത്തൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വണ്ടിയില്‍ ഉണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റിട്ടുണ്ട്.
സ്‌കൂളിലേക്ക് എത്തുന്ന സമയത്ത് ചെറിയൊരു കനാലുണ്ട്. അതിലേക്കാണ് വാന്‍ മറിഞ്ഞത്. 15 കുട്ടികള്‍ വെള്ളത്തിലേക്ക് വീണു. അതേസമയം കനാലില്‍ വെള്ളം കുറവായിരുന്നതിനാല്‍ അപകടം ഒഴിവായി. ഒരു കുട്ടിയൊഴികെ ബാക്കി കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരുക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."