HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

  
February 17, 2026 | 6:25 PM

kerala assembly elections to be held in april

ഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം മാർച്ച് പകുതിയോടെ പുറത്തുവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

നിലവിലെ നിയമസഭകളുടെ കാലാവധി മേയ്, ജൂൺ മാസങ്ങളിലായി അവസാനിക്കും. അതിനാൽ നിശ്ചിത സമയത്തിന് മുമ്പ് പുതിയ സർക്കാർ അധികാരമേൽക്കേണ്ടതുണ്ട്. മേയ് 23 നാണ് കേരള നിയമസഭയുടെ കാലാവധി തീരുന്നത്, ജൂൺ 7 ന് പശ്ചിമ ബംഗാളിലും, ജൂൺ 10 ന് തമിഴ്നാട്ടിലും, ജൂൺ 15 ന് പുതുച്ചേരിയിലും നിയമസഭകളുടെ കാലാവധി തീരും.

ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലായി. കേരളത്തിൽ ശനിയാഴ്ച അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, തമിഴ്നാട്ടിൽ ചൊവ്വാഴ്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പുതുച്ചേരിയിൽ ഇതിനോടകം തന്നെ പട്ടിക തയ്യാറായിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കമീഷൻ അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുകയാണ്. നിലവിൽ അസമിലാണ് കമ്മിഷനുള്ളത്.

The Election Commission of India is set to announce the dates for the Kerala Assembly Elections in mid-March, with voting expected to take place in April. The elections will cover Kerala, Tamil Nadu, West Bengal, Assam, and the Union Territory of Puducherry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1500 കോടി നികുതി അടക്കണം; മീഷോക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് 

National
  •  17 hours ago
No Image

സൂറത്തിൽ കോളേജിലേക്ക് പോയ വിദ്യാർഥിനികളെ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം

National
  •  17 hours ago
No Image

ലോകോത്തര താരം, ഞങ്ങൾക്ക് അവനെക്കുറിച്ച് ഒരു ആശങ്കയുമില്ല: സൂര്യകുമാർ യാദവ്

Cricket
  •  17 hours ago
No Image

കേരളത്തില്‍ സിജെപി കൂട്ടുകെട്ട്; മോദി രാജ്യത്തെ വിറ്റു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Kerala
  •  17 hours ago
No Image

‌‌‌‌പെൻഷൻ 3,000 രൂപ, വിദ്യാർഥിനികൾക്ക് ധനസഹായം; ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികളുമായി കോൺഗ്രസ്

Kerala
  •  18 hours ago
No Image

ആക്രമണം പുതിയ മേഖലകളിലേക്ക്; ഇറാനെതിരെ കടുത്ത നീക്കവുമായി ഡൊണാൾഡ് ട്രംപ് 

International
  •  18 hours ago
No Image

ഇന്ത്യയുടെ ഹൃദയം തകർത്ത് കിരീടം നേടും: കിവീസ് നായകൻ മിച്ചൽ സാന്റ്നർ

Cricket
  •  18 hours ago
No Image

ജനമുന്നേറ്റമായി പുതുയുഗ യാത്ര: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  18 hours ago
No Image

നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  18 hours ago
No Image

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നാളെ

oman
  •  18 hours ago