HOME
DETAILS

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

  
February 18, 2026 | 5:11 PM

bahrain pharmacy ownership locals only parliament discussion

 


മനാമ: ബഹ്‌റൈനില്‍ ഫാര്‍മസികളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യം വീണ്ടും പാര്‍ലമെന്റ് വേദിയില്‍ ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം പാര്‍ലമെന്റ് ഓഫ് ബഹ്‌റൈന്‍ പരിഗണനയ്ക്ക് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി ഫാര്‍മസി ലൈസന്‍സ് ബഹ്‌റൈന്‍ പൗരന്മാര്‍ക്കും പൂര്‍ണ്ണമായും സ്വദേശികള്‍ക്ക് ഉടമസ്ഥതയുള്ള സ്ഥാപനങ്ങള്‍ക്കും മാത്രം അനുവദിക്കണമെന്നാണ് നിര്‍ദേശം. വിദേശ നിക്ഷേപം വഴിയുള്ള നേരിട്ടോ പരോക്ഷമായോ ഉള്ള ഉടമസ്ഥാവകാശ സാധ്യതകള്‍ ഒഴിവാക്കണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

പ്രമേയം അവതരിപ്പിച്ച എം.പി. ഖാലിദ് ബുആനാഖ് ആരോഗ്യരംഗത്തെ ശുദ്ധമായ ലാഭകേന്ദ്രിത വ്യാപാരമായി മാത്രം കാണാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു. ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയത്തും ലൈസന്‍സുള്ള ഫാര്‍മസിസ്റ്റിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഒരാള്‍ക്ക് ഒന്നിലധികം ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ആരോഗ്യരംഗത്തിലെ വരുമാനം രാജ്യത്തിനുള്ളില്‍ തന്നെ നിലനിര്‍ത്താനും ഇത് സഹായിക്കുമെന്നാണ് പിന്തുണക്കുന്നവരുടെ നിലപാട്. അതേസമയം, വിപണിയിലെ മത്സരം, മരുന്നുകളുടെ വില, സേവനലഭ്യത എന്നിവയില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

 

Bahrain Parliament discusses an urgent proposal to restrict pharmacy ownership to Bahraini nationals as part of efforts to strengthen localization in the healthcare sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  7 days ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  7 days ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  7 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  7 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  7 days ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  7 days ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  7 days ago

No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  7 days ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  7 days ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  7 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  7 days ago