HOME
DETAILS

എപ്സ്റ്റിന്‍ ഫയല്‍ വിവാദം: ബ്രിട്ടിഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

  
February 19, 2026 | 11:52 AM

prince-andrew-arrested-epstein-files-controversy-uk

ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബാംഗം ആന്‍ഡ്രു മൗണ്ട് ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശം വന്നതിനു പിന്നാലെയാണ് അറസ്റ്റ്. ആന്‍ഡ്രൂവിനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു. തുടര്‍ന്നാണ് പബ്ലിക് ഓഫിസ് ദുരുപയോഗം ചെയ്തതിന് ആന്‍ഡ്രൂവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. 66 ാം ജന്മദിനത്തിലാണ് ആന്‍ഡ്രൂ അറസ്റ്റിലായത്. 

സര്‍ക്കാരിലെ ഔദ്യോഗിക രേഖകള്‍ ജെഫ്രി എപ്സ്റ്റിന് കൈമാറിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. താല്‍ക്കാലിക വസതിയായ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റില്‍ നിന്നാണ് തേംസ് വാലി പൊലിസ് ആന്‍ഡ്രൂവിനെ അറസ്റ്റ് ചെയ്തത്. 

അതേസമയം, എപ്സ്റ്റീന്‍ ഫയല്‍സില്‍ ആന്‍ഡ്രൂവിനെതിരെ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 

ജെഫ്രി എപ്സ്റ്റിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷവും ആന്‍ഡ്രൂ രാജകുമാരന്‍ ഇയാളുമായി അടുത്ത ബന്ധം തുടര്‍ന്നുവെന്നാണ് രേഖകള്‍ വിശദമാക്കുന്നത്. എപ്സ്റ്റിനുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ആന്‍ഡ്രൂവിനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

 

British royal family member Prince Andrew, Duke of York has reportedly been arrested following renewed controversy surrounding the Jeffrey Epstein files. The arrest comes amid an ongoing investigation and allegations that Andrew misused public office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  13 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  13 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  13 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  13 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  13 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  13 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  13 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  13 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  13 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  13 days ago