HOME
DETAILS

114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ; ഫ്രാന്‍സുമായി നടപടികള്‍ ആരംഭിച്ചു

  
Web Desk
June 02, 2026 | 1:16 PM

India begins talks with France to buy 114 Rafale fighter jets

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ് ഫ്രാന്‍സ് സന്ദര്‍ശിക്കുകയും വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഔദ്യോഗിക നിര്‍ദേശം ഇന്ത്യ ഫ്രാന്‍സിന് കൈമാറിയതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാന പദ്ധതികളിലൊന്നാണ് ഇത്.

വിമാനങ്ങളുടെ വില, ഉല്‍പ്പാദനം, സാങ്കേതിക പിന്തുണ തുടങ്ങിയ കാര്യങ്ങളില്‍ ഫ്രാന്‍സ് അടുത്ത മാസങ്ങളില്‍ മറുപടി നല്‍കും. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിക്കും.

റഫാല്‍ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷന്‍, മിസൈല്‍ നിര്‍മ്മാതാക്കളായ എം.ബി.ഡി.എ എന്നിവരുമായി ഇന്ത്യന്‍ വ്യോമസേന മേധാവി കൂടിക്കാഴ്ച നടത്തും.

ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത വിമാനങ്ങളുടെ ഭൂരിഭാഗം നിര്‍മ്മാണവും ഇന്ത്യയിലായിരിക്കും. 114 വിമാനങ്ങളില്‍ 94 എണ്ണവും ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിലൂടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്കും വലിയ പ്രോത്സാഹനം ലഭിക്കും.

നിലവില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അനുവദിച്ചിരിക്കുന്ന 42 സ്‌ക്വാഡ്രണുകളില്‍ 29 എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമായുള്ളത്. പഴയ യുദ്ധവിമാനങ്ങള്‍ പിന്‍വലിച്ചതോടെ പുതിയ വിമാനങ്ങളുടെ ആവശ്യം വര്‍ധിച്ചിട്ടുണ്ട്.

ഇന്ത്യ ഇതിനുമുമ്പ് 2016-ല്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു. അവ ഇപ്പോള്‍ വ്യോമസേനയുടെ ഭാഗമാണ്. കൂടാതെ നാവികസേനയ്ക്കായി 26 റഫാല്‍-എം വിമാനങ്ങള്‍ വാങ്ങാനുള്ള കരാറും നിലവിലുണ്ട്.

114 പുതിയ വിമാനങ്ങള്‍ കൂടി ലഭിച്ചാല്‍ ഇന്ത്യയുടെ ആകെ റഫാല്‍ വിമാനങ്ങളുടെ എണ്ണം 176 ആകും. ഇത് ഇന്ത്യയുടെ വ്യോമശക്തി കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിര്‍ത്തി മേഖലകളിലെ സുരക്ഷാ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

India has begun the formal process to purchase 114 Rafale fighter jets from France. As part of this, Indian Air Force Chief Amarpreet Singh will visit France and hold talks with various companies, according to reports.





 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  3 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  3 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  3 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  3 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago