സൗഹൃദസന്ദേശവുമായി ഈദ്- ഓണം സ്‌നേഹ സംഗമം
പുത്തനത്താണി: എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒന്നിച്ചു ചേരാനും കഴിയാനും അവസരമൊരുക്കുന്ന പൊതു ഇടങ്ങളെ വിപുലപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യേ@ണ്ടതുണ്ട@െന്ന് സി.രാധാകൃഷ്ണന്‍. കോട്ടക്കല്‍ സര്‍ഹിന്ദ് നഗറില്‍ സൗഹൃദ സംഗമത്തിന്റെയും റഹ്മത്തുല്‍ ആലമീന്‍ അസോസിയേഷന്റെയും അല്ലാമാ ഇഖ്ബാല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഈദ്- ഓണം സ്‌നേഹ സംഗമവും, ആഘോഷ കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി അബ്ദുസമദ് സമദാനി അധ്യക്ഷനായി. കോഴിക്കോട് വേദ റിസര്‍ച്ചച് ഫൗണ്ടേഷന്‍ കുലപതി എം.ആര്‍ രാജേഷ് മുഖ്യാതിഥിയായി. കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍, കെ. ഉണ്ണീന്‍കുട്ടി, പി.അപ്പുണ്ണി, പി.പി അബ്ദുള്ള, പി. കോയാപ്പു, കെ. ഉണ്ണികൃഷ്ണന്‍, ഫൈസല്‍ കളത്തില്‍, നാസര്‍ തയ്യില്‍, റസാഖ് മാടക്കല്‍, സുബൈര്‍ തയ്യില്‍, കെ.ഫൈസല്‍ മുനീര്‍, സി.വിഘ്‌നേശ്വരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."