HOME
DETAILS

ഗാന്ധി ദൈവംതമ്പുരാനോ? ഒരു ചുക്കും ചെയ്തിട്ടില്ല; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി ജോര്‍ജ്

  
February 23, 2026 | 9:19 AM

pc-george-controversial-remarks-against-mahatma-gandhi-complaint-youth-congress

കോട്ടയം: ഗാന്ധിജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി.സി ജോര്‍ജ്. ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്നും ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി.സി ജോര്‍ജ് ചോദിച്ചു. ഒരു ഓണ്‍ലൈന്‍ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി.സി ജോര്‍ജ് ഗാന്ധിയെ അധിക്ഷേപിച്ചത്.

ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ട് ഒന്നും കിട്ടാഞ്ഞിട്ട് ഇട്ടേച്ച് പോയതാണ്. അതിനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയെന്ന്, മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. 

ഇവിടെ രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അതുകൊണ്ടാണോ ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയത്. അത് വലിയ സമരമാണോയെന്നും പി സി ജോര്‍ജ് ചോദിച്ചു.

അതേസമയം, അധിക്ഷേപ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്‍കി. പ്രസ്താവന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് തന്നെ പി.സി ജോര്‍ജ് മത്സരിക്കുമെന്നാണ് വിവരം. മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

 

Senior Kerala politician P. C. George sparked controversy after making derogatory remarks about Mahatma Gandhi during an interview with an online channel. He questioned Gandhi’s role in India’s independence movement and claimed that freedom was not achieved due to Gandhi’s efforts, but because the British chose to leave.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചാബിന് ആവേശത്തുടക്കം; ഗുജറാത്തിനെ വീഴ്ത്തി കൊണോലി തരംഗം

Cricket
  •  15 days ago
No Image

എഫ്‌സിആർഎ ഭേദഗതി അനുവദിക്കില്ല; എംപിമാർ ഉടൻ ഡൽഹിയിലെത്താൻ നിർദേശം നൽകി കെ.സി വേണുഗോപാൽ

Kerala
  •  15 days ago
No Image

യുഎഇയിൽ ഏപ്രിൽ ഫൂൾ തമാശകൾക്ക് കടുത്ത നിയന്ത്രണം; കിംവദന്തികൾ പ്രചരിപ്പിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  15 days ago
No Image

ഇസ്റാഈലിന്റെ പുതിയ വധശിക്ഷാ നിയമം ഫലസ്തീനികളെ ലക്ഷ്യം വച്ച്; ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധം

International
  •  15 days ago
No Image

വോട്ടർപട്ടികയിൽ അന്യസംസ്ഥാനക്കാരെ തിരുകിക്കയറ്റുന്നു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

National
  •  15 days ago
No Image

സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; യുവനടിയുടെ പീഡനപരാതിയിലാണ് പൊലിസ് നടപടി

crime
  •  15 days ago
No Image

കുവൈത്തിന് നേരെ മിസൈൽ ആക്രമണം; 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

Kuwait
  •  15 days ago
No Image

കാലാവസ്ഥാ സംരക്ഷണത്തിൽ നിർണ്ണായക ചുവടുവെപ്പ്: അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയന്റേ കാർബൺ വിപണി ഒരുങ്ങുന്നു

International
  •  15 days ago
No Image

ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരണം; പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ്

International
  •  15 days ago
No Image

കൊച്ചിയിൽ ഇന്ത്യയുടെ ഗോൾമേളം; ഹോങ് കോങ്ങിനെ തകർത്തു, അരങ്ങേറ്റത്തിൽ ചരിത്രമെഴുതി റയാൻ വില്ല്യംസ്

Football
  •  15 days ago