HOME
DETAILS

മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; ആശങ്ക വേണ്ട, സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ

  
February 28, 2026 | 11:42 AM

uae intercepts missile attacks authorities say situation under control

ദുബൈ: ഗൾഫ് മേഖലയെയാകെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാൻ-ഇസ്റാഈൽ സംഘർഷം. യുഎഇയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അബുദബിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇസ്റാഈലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചത്.

യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ നിരവധി മിസൈലുകൾ തടഞ്ഞുവെങ്കിലും, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദബിയിലെ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഒരാൾ കൊല്ലപ്പെട്ടതും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതും. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ കുറ്റപ്പെടുത്തി. നിലവിൽ രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.

മേഖലയിലെ വ്യോമാതിർത്തികൾ ഭാഗികമായി അടച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ വിമാന ഗതാഗത സംവിധാനം പൂർണ്ണമായും തകർന്നു. ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും എമിറേറ്റ്‌സ് താൽക്കാലികമായി നിർത്തിവച്ചു. മിഡിൽ ഈസ്റ്റിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള സർവീസുകൾ എയർ ഇന്ത്യയും റദ്ദാക്കിയിട്ടുണ്ട്. 

നിലവിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവിടങ്ങളിലേക്ക് യാത്രക്കാർ ഇപ്പോൾ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

യുഎഇയിലെ അൽ-ദഫ്ര വ്യോമതാവളം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പ്രധാന ആക്രമണം. ഇതിന് പുറമെ ഖത്തറിലെ അൽ-ഉദൈദ്, കുവൈത്തിലെ അൽ-സലേം വ്യോമതാവളങ്ങൾ, ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവിക കപ്പൽപ്പടയുടെ ആസ്ഥാനം എന്നിവയും ഇറാൻ ലക്ഷ്യം വച്ചതായി റിപ്പോർട്ടുകളുണ്ട്. കുവൈത്തും ജോർദാനും തങ്ങൾക്കുനേരെ വന്ന മിസൈലുകൾ തകർത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.

"തിരിച്ചടിക്കാൻ അവകാശമുണ്ട്"

"ഇറാന്റെ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഭീരുത്വപരമായ ഈ പ്രവൃത്തിയോട് ഉചിതമായ രീതിയിൽ പ്രതികരിക്കാൻ യുഎഇക്ക് പൂർണ്ണ അവകാശമുണ്ട്." - യുഎഇ പ്രതിരോധ മന്ത്രാലയം

യുഎഇയിലെ ഇന്ത്യൻ എംബസി പൗരന്മാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും എംബസി ആവശ്യപ്പെട്ടു. സംശയാസ്പദമായ വസ്തുക്കൾ കാണുന്ന ഇടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അവയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സാമ്പത്തിക ആഘാതം: സ്വർണ്ണവില കുതിച്ചുയരുന്നു

യുദ്ധസാഹചര്യം വിപണിയെയും ബാധിച്ചിട്ടുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആളുകൾ തിരിഞ്ഞതോടെ യുഎഇയിൽ സ്വർണ്ണവില ഗ്രാമിന് 14.25 ദിർഹം വർദ്ധിച്ചു. 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 636 ദിർഹം വരെയായി വില ഉയർന്നു. ആഗോള എണ്ണ വിപണിയും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.

uae successfully intercepts missile attacks and assures residents that the situation is under control. officials urge the public not to panic as security and defence systems remain fully operational.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഇന്ത്യയുടെ ഗോൾമേളം; ഹോങ് കോങ്ങിനെ തകർത്തു, അരങ്ങേറ്റത്തിൽ ചരിത്രമെഴുതി റയാൻ വില്ല്യംസ്

Football
  •  15 days ago
No Image

ജറുസലേമിലെ ആരാധനാ നിയന്ത്രണം; ഇസ്റാഈൽ നടപടിയെ ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  15 days ago
No Image

ഭൂമിയിലെ ദേശാടകർക്ക് കൈത്താങ്ങായി ബ്രസീൽ ഉച്ചകോടി; ചീറ്റയും മഞ്ഞുമൂങ്ങയും ഉൾപ്പെടെ 40 ജീവികൾ ഇനി അതീവ സംരക്ഷണ പട്ടികയിൽ

International
  •  15 days ago
No Image

യുഎഇ നിവാസികൾക്ക് 30 ദിർഹത്തിന് ദുബൈ മിറക്കിൾ ​ഗാർഡൻ സന്ദർശിക്കാം; കൈയിൽ ഈ രേഖ കരുതണമെന്ന് മാത്രം

uae
  •  15 days ago
No Image

പൂജയ്ക്കു വെച്ച ചെമ്പരത്തിപ്പൂവ് വിഴുങ്ങി; ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  15 days ago
No Image

ക്വിന്റലിന് 1800 രൂപ ചെലവ്, ലഭിക്കുന്നത് വെറും 300 രൂപ! ഉള്ളി വിപണിയിൽ വൻ വിലയിടിവ്; രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധിയിൽ

National
  •  15 days ago
No Image

കുതിരാൻ തുരങ്കം ന്യൂയോർക്കിനേക്കാൾ ഗംഭീരം; അമേരിക്കയിൽ നിന്നെത്തിയ കുട്ടിയുടെ വാക്കുകൾ പങ്കുവെച്ച് മുഖ്യമന്ത്രി

Kerala
  •  15 days ago
No Image

The Dark Side of Devotion: Godmen Scandals Rock Maharashtra

National
  •  15 days ago
No Image

'സികാഡ' തരംഗം: 20-ലേറെ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നു; ജാഗ്രത വേണമെന്ന് വിദഗ്ധർ

latest
  •  15 days ago
No Image

യുദ്ധത്തിനില്ലാത്തവർക്ക് ഇന്ധനമില്ല; ഇറാനെതിരെ ആക്രമണത്തിൽ കൂടെ നിൽക്കാത്ത സഖ്യകക്ഷികൾക്ക് മുന്നിൽ വാതിലടച്ച് ട്രംപ്

International
  •  15 days ago