HOME
DETAILS

തൊഴിൽ അവകാശ നിഷേധത്തിനു പിന്നാലെ 400-ഓളം തൊഴിലാളികളുടെ പ്രതിഷേധം; തൊഴിലുടമയ്ക്കെതിരെ ക്രിമിനൽ കേസെടുത്ത് കുവൈത്ത് അധികൃതർ

  
Web Desk
April 13, 2026 | 12:18 PM

kuwait files criminal case against employer after protest by 400 workers over labor rights violations

കുവൈത്ത് സിറ്റി: തൊഴിൽ അവകാശ നിഷേധത്തിനു പിന്നാലെ തൊഴിലുടമയ്ക്കെതിരെ സംഘം ചേർന്ന് പ്രതിഷേധിച്ച തൊഴിലാളികളെ പിരിച്ചുവിട്ട് അധികൃതർ. നിയമലംഘനങ്ങൾ നടത്തിയ തൊഴിലുടമയ്ക്കും കമ്പനി ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയും സ്വീകരിച്ചു. എക്സിക്യൂട്ടീവ് മാനേജർ അടക്കമുള്ളവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. വലിയൊരു വിഭാഗം തൊഴിലാളികൾ സംഘർഷഭരിതമായ സാഹചര്യം സൃഷ്ടിച്ചതിനെ തുടർന്നാണ് നടപടി.

നാനൂറിലധികം തൊഴിലാളികൾ ഒത്തുചേർന്നതായി പബ്ലിക് സെക്യൂരിറ്റി സെക്ടറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലേബർ റിലേഷൻസ് വകുപ്പും ഫീൽഡ് കംപ്ലയിന്റ്സ് യൂണിറ്റും സ്ഥലത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒത്തുചേരൽ നിയന്ത്രണവിധേയമാക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. ഇതിനു പിന്നാലെ അതോറിറ്റി ആസ്ഥാനത്തിന് മുന്നിൽ മുന്നൂറോളം പേർ വീണ്ടും ഒത്തുകൂടിയതും സുരക്ഷാ സേന ഇടപെട്ട് നീക്കം ചെയ്തു.

തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തർക്കമാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ തൊഴിൽ രീതികളിലെ ക്രമക്കേടുകൾ പരിഗണിച്ച് തൊഴിലുടമയെയും മാനേജർമാരെയും റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷന് കൈമാറി. അന്വേഷണം പൂർത്തിയാകുന്നത് വരെ കമ്പനിയുടെ തൊഴിൽ ഫയലുകൾ മരവിപ്പിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവരിൽ നിന്നും വിശദമായ മൊഴിയെടുത്തു. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ നിയമപരമായ മാർഗങ്ങൾ തേടണമെന്ന് അധികൃതർ വ്യക്തമാക്കി. കരാറുകൾ ലംഘിക്കുന്നവർക്കെതിരെയും കൂട്ടായി ജോലി നിർത്തിവയ്ക്കൽ പോലുള്ള സമരമുറകൾ നടത്തുന്നവർക്കെതിരെയും നിയമനടപടി തുടരും. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പരാതി പരിഹാര സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

kuwait authorities have taken legal action against an employer after nearly 400 workers staged a protest over denial of labor rights. officials confirmed a criminal case has been filed and urged companies to strictly follow labor laws.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  6 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  6 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  6 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  6 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  6 days ago
No Image

ഒഡീഷയിൽ കസ്റ്റഡി മരണം: മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

National
  •  6 days ago
No Image

ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ ചരിത്ര വിസ്മയം! കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ലോർഡ്സ് മൈതാനം കുറിച്ചത് അപൂർവ്വ ലോക റെക്കോർഡ്

Cricket
  •  6 days ago
No Image

ഹഫീത് റെയിൽ പദ്ധതി നിർണായക ഘട്ടത്തിലേക്ക്; ട്രാക്ക്-ലേയിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

uae
  •  6 days ago
No Image

ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് മിന്നൽ വേട്ട തുടരുന്നു; 'ഓപ്പറേഷൻ തൂഫാനിൽ' 368 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kerala
  •  6 days ago
No Image

'ഇന്ത്യ' സഖ്യത്തിന് വൻ പ്രഹരം; കോൺഗ്രസ് വഞ്ചിച്ചെന്ന് ഡിഎംകെ, നിർണായക യോഗം ബഹിഷ്കരിക്കും!

National
  •  6 days ago