HOME
DETAILS

ഹിജ്റ പുതുവർഷാരംഭം; ജൂൺ 15-ന് ദുബൈയിലെ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു

  
June 04, 2026 | 1:09 PM

hijri new year dubai schools and universities to close on june 15

ദുബൈ: ഹിജ്റ പുതുവർഷാരംഭത്തോടനുബന്ധിച്ച് ദുബൈയിലെ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും നഴ്സറികൾക്കും ജൂൺ 15 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അവധിക്ക് ശേഷം ജൂൺ 16 ചൊവ്വാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിച്ചുതുടങ്ങും.

യുഎഇയിലെ പൊതു-സ്വകാര്യ മേഖലകൾക്ക് ജൂൺ 15 തിങ്കളാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസും (FAHR) മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും (MoHRE) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധിയും സ്ഥിരീകരിച്ചത്. യുഎഇ കാബിനറ്റ് അംഗീകരിച്ച 2026 ലെ ഔദ്യോഗിക അവധിദിനങ്ങളുടെ പട്ടിക പ്രകാരമാണ് തീരുമാനം. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കുന്ന ദുബൈയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും തിങ്കളാഴ്ചത്തെ അവധി കൂടി ചേരുന്നതോടെ മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ് ആസ്വദിക്കാം.

ഷാർജയിൽ നാല് ദിവസത്തെ അവധി

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി നിലവിലുള്ള ഷാർജയിലെ സർക്കാർ ജീവനക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും തിങ്കളാഴ്ചത്തെ പൊതു അവധി കൂടി ലഭിക്കുന്നതോടെ തുടർച്ചയായ നാല് ദിവസത്തെ വലിയ അവധിക്കാലമാണ് ലഭിക്കുക.

Dubai has announced a holiday for schools and universities on June 15 to mark the Hijri New Year, giving students and staff a day off for the occasion.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  18 hours ago
No Image

ഇതൊരു തമാശയല്ല! നോർവേ ജേഴ്സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ ക്രൂരത; ഫുട്ബോൾ ലോകത്ത് വൻ വിവാദം

Football
  •  18 hours ago
No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  18 hours ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  19 hours ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  19 hours ago
No Image

കുട്ടികൾക്കിടയിൽ വേപ്പ് ഇ-സിഗരറ്റ് വ്യാപകം; തുരത്താനാകാതെ മാരകലഹരി

Kerala
  •  19 hours ago
No Image

ഇസ്റാഈൽ വംശഹത്യ; ഗസ്സയില്‍ കാണാതായത് 9,500 ഫലസ്തീനികളെ

International
  •  19 hours ago
No Image

ബാങ്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപ; നേരം വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 294 കോടി; പ്ലംബര്‍ ഞെട്ടി, ഒപ്പം പൊലിസും

National
  •  19 hours ago
No Image

കവി എ.സി ശ്രീഹരി അന്തരിച്ചു

Kerala
  •  19 hours ago
No Image

അയാൾക്ക് 41 വയസ്സായി, വിമർശിക്കുന്നവർക്ക് ഭ്രാന്താണ്! ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയ്ക്ക് വേണ്ടി കട്ടയ്ക്ക് ഇറങ്ങി സഹതാരം

Football
  •  19 hours ago