HOME
DETAILS

ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  
Web Desk
April 14, 2026 | 3:56 PM

we all love you pm modi speaks with trump over phone

ന്യൂഡൽഹി: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു 40 മിനിറ്റോളം നീണ്ടുനിന്ന നിർണ്ണായക സംഭാഷണം നടന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അതീവ ​സങ്കീർണതകളിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരും സംഭാഷണം നടത്തിയത്. ഈ വർഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക ചർച്ചയാണിത്.

വിവിധ മേഖലകളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത അറിയിച്ചു. മേഖലയിലെ നിലവിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് ട്രംപ് വിശദീകരിച്ചു. ഇറാൻ-യുഎസ് വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള സാഹചര്യങ്ങൾ ചർച്ചയിൽ പ്രാധാന്യം നേടി. ആഗോള വ്യാപാരത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും അത് തുറന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളെക്കുറിച്ചും വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടന്നു.

2026-04-1421:04:58.suprabhaatham-news.png
 
 

"എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു. തന്ത്രപരമായ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ സുരക്ഷാ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

ഇന്ത്യൻ ജനതയ്ക്ക് ട്രംപിനോടുള്ള താൽപ്പര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചതായി ഇന്ത്യയിലെ യുഎസ് പ്രതിനിധി സെർജിയോ ഗോർ വ്യക്തമാക്കി. "ഇന്ത്യയിലെ ജനങ്ങൾ താങ്കളെ ഒരുപാട് സ്നേഹിക്കുന്നു" എന്ന് മോദി ട്രംപിനോട് പറഞ്ഞതായി അദ്ദേഹം റിപ്പോർട്ട് ചെയ്തു.

ട്രംപ് പതിവായി വിവരങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവെക്കാറുണ്ടെന്നും ആഗോള സുരക്ഷാ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിന് യുഎസ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും സെർജിയോ ഗോർ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ചയെ വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ ലോകം നോക്കിക്കാണുന്നത്.

 

Prime Minister Narendra Modi held a 40-minute phone call with US President Donald Trump to discuss global strategic partnerships and the situation in the Middle East. Highlighting the strong bond between the two nations, PM Modi told Trump, "we all love you," while also emphasizing the importance of maritime security in the Strait of Hormuz and bilateral trade cooperation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  9 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  9 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  9 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  9 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  9 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  9 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  9 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  9 days ago
No Image

ശത്രുവിന്റെ റഡാറുകൾ ഇനി തരിപ്പണമാകും! ആകാശത്തുനിന്ന് 'രുദ്രം 2' പായിച്ച് വ്യോമസേന; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ വിജയം

National
  •  9 days ago
No Image

മലയാളിക്ക് പിന്നാലെ തമിഴ് മകനും! 2026 ലോകകപ്പിൽ ചരിത്രമെഴുതാൻ നിഷാൻ വേലുപ്പിള്ള; കൂടെ നമ്മുടെ കണ്ണൂരുകാരനും!

Football
  •  9 days ago