HOME
DETAILS

തമിഴ് വിരുദ്ധ പരാമർശം: ആർസിബിക്കെതിരെ ബിസിസിഐയിൽ പരാതി നൽകി സിഎസ്കെ

  
April 16, 2026 | 11:54 AM

Anti-Tamil remarks CSK files complaint with BCCI against RCB

ചെന്നൈ: ഏപ്രിൽ അഞ്ചിന് ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയുണ്ടായ മോശം പെരുമാറ്റങ്ങൾക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് രംഗത്ത്. തമിഴ്നാടിന്റെ തനിമയെ പരിഹസിക്കുന്ന ഗാനങ്ങൾ ഉപയോഗിച്ചെന്നും ചെന്നൈ താരങ്ങൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നുമാണ് ആർസിബിക്കെതിരെ ഉയർന്നിരിക്കുന്ന പരാതി.

പരാതിക്ക് ആസ്പദമായ സംഭവം

ഗാന അപ്പു സംഗീതം നൽകിയ "ദോശ, ഇഡ്ഡലി, സാമ്പാർ, ചട്‌ണി..." എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദത്തിന് തുടക്കമിട്ടത്. തമിഴ് ജനതയെ സ്റ്റീരിയോടൈപ്പ് ചെയ്യാൻ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ഈ ഗാനം ചെന്നൈ ഇന്നിങ്‌സിന് തൊട്ടുമുമ്പ് പ്ലേ ചെയ്തത് ബോധപൂർവമാണെന്ന് സിഎസ്കെ ആരോപിക്കുന്നു.ചെന്നൈ താരങ്ങൾ ഔട്ടായി മടങ്ങുമ്പോൾ സ്റ്റേഡിയത്തിലെ ഡിജെ മോശം കമന്റുകൾ പറഞ്ഞതായും പരാതിയിലുണ്ട്.

"സ്വന്തം ടീമിനെ പിന്തുണയ്ക്കാൻ ഡിജെമാർ ഉണ്ടാകാറുണ്ട്. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഞങ്ങളുടെ താരങ്ങളെ അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നടന്നത്. ഇതിൽ ബിസിസിഐ അന്വേഷണം വേണം," സിഎസ്കെ സിഇഒ കാസി വിശ്വനാഥൻ വ്യക്തമാക്കി.

പഴയ പകയുടെ ബാക്കിപത്രം?

2025-ൽ ആർസിബി താരം ജിതേഷ് ശർമ്മ ഇതേ ഗാനം പാടുന്ന വീഡിയോ പങ്കുവെച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. അന്ന് ചെപ്പോക്കിൽ നടന്ന മറുപടി മത്സരത്തിൽ ജിതേഷ് ഔട്ടായപ്പോൾ സിഎസ്കെ ഡിജെ ഇതേ പാട്ടിട്ട് തിരിച്ചടിച്ചിരുന്നു. എന്നാൽ പിന്നീട് ഇത്തരം പ്രകോപനങ്ങൾ പാടില്ലെന്ന് സിഎസ്കെ മാനേജ്‌മെന്റ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് ബെംഗളൂരുവിൽ വീണ്ടും വിവാദം ആവർത്തിച്ചത്.

സീസണിലെ പ്രകടനം

ഈ 2026 ഐപിഎൽ സീസണിൽ ആർസിബി 5 മത്സരങ്ങളിൽ 8 പോയിന്റുമായി ലീ​ഗ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ,ചെന്നൈ സൂപ്പർകിങ്സ് 5 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി 8 സ്ഥാനത്താണ് നിൽക്കുന്നത്. 

ഏപ്രിൽ അഞ്ചിന് നടന്ന മത്സരത്തിൽ ആർസിബി ചെന്നൈയെ 43 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആർസിബി 250 റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ, ചെന്നൈയുടെ മറുപടി 207 റൺസിൽ അവസാനിച്ചിരുന്നു.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  a day ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  a day ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  a day ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  a day ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  a day ago
No Image

ഒഡീഷയിൽ കസ്റ്റഡി മരണം: മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

National
  •  a day ago
No Image

ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ ചരിത്ര വിസ്മയം! കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ലോർഡ്സ് മൈതാനം കുറിച്ചത് അപൂർവ്വ ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ഹഫീത് റെയിൽ പദ്ധതി നിർണായക ഘട്ടത്തിലേക്ക്; ട്രാക്ക്-ലേയിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

uae
  •  a day ago
No Image

ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് മിന്നൽ വേട്ട തുടരുന്നു; 'ഓപ്പറേഷൻ തൂഫാനിൽ' 368 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kerala
  •  a day ago
No Image

'ഇന്ത്യ' സഖ്യത്തിന് വൻ പ്രഹരം; കോൺഗ്രസ് വഞ്ചിച്ചെന്ന് ഡിഎംകെ, നിർണായക യോഗം ബഹിഷ്കരിക്കും!

National
  •  a day ago