HOME
DETAILS

വീടിനുള്ളിൽ സിസിടിവി, ഭാര്യയോടുള്ള സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഇരട്ടക്കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

  
Web Desk
April 19, 2026 | 10:53 AM

father throat kiiling twins in up

ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ 11 വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയോടുള്ള കടുത്ത സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പൊലിസിനെ വിളിച്ച് വിവരം അറിയിച്ചത്. മെഡിക്കൽ റെപ്രസന്റേറ്റീവായ ശശി രഞ്ജൻ മിശ്ര (48) ആണ് പ്രതി.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ശശി രഞ്ജൻ മിശ്രയും ഭാര്യ രേഷ്മയും ഇരട്ടകളായ രണ്ട് പെൺമക്കളും ആറ് വയസ്സുകാരനായ മകനുമൊപ്പമായിരുന്നു ഫ്‌ലാറ്റിൽ താമസം. ശനിയാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം മക്കളെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശശി രഞ്ജൻ, പുലർച്ചെയോടെ ഇവരെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം ഇയാൾ നേരിട്ട് പൊലിസിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. പൊലിസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. മൃതദേഹങ്ങൾക്ക് സമീപം തന്നെ പ്രതി ഇരിപ്പുണ്ടായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയുള്ള ആയുധവും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് കരുതുന്നു. ഭർത്താവിന് കടുത്ത സംശയരോഗമായിരുന്നു. ഇത് പിന്നീട് വിഷാദരോഗത്തിലേക്ക് വഴിമാറിയതായും പ്രതിയുടെ സ്വഭാവത്തെക്കുറിച്ച് ഭാര്യ രേഷ്മയുടെ മൊഴി പൊലിസിൽ മൊഴി നൽകി. ഭാര്യയെ സദാസമയവും നിരീക്ഷിക്കാനായി വീടിന്റെ പല ഭാഗങ്ങളിലും പ്രതി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. പെൺമക്കളുടെ മുറിയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് പോലും ഇയാൾ ഭാര്യയെ തടയാറുണ്ടായിരുന്നു.

പെൺമക്കളെ താൻ വളർത്തുമെന്നും മകനുമായി ഭാര്യ മാറി താമസിക്കണമെന്നും ഇയാൾ നിരന്തരം കലഹിക്കാറുണ്ടായിരുന്നുവെന്നും പ്രതിയുടെ ഭാര്യ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കാൺപൂർ പൊലിസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  2 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  2 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  2 days ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  2 days ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  2 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  2 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  2 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  2 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  2 days ago