HOME
DETAILS

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സമൂഹമാധ്യമത്തിൽ നിന്ന് തെരുവിലേക്ക്

  
April 25, 2026 | 3:53 AM

congress chief minister discussion from social media

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സമൂഹമാധ്യമത്തിൽ നിന്ന് തെരുവിലേക്ക്. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ളക്സ് ബോർഡ് മലപ്പുറത്തെ കാലടി പഞ്ചായത്തിൽ പ്രത്യക്ഷപ്പെട്ടു. ഒരുപടികൂടി കടന്ന് കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടു. വ്യാപകമായി ഇത് പ്രചരിപ്പിക്കപ്പെട്ടതോടെ എഡിറ്റ് ചെയ്തു നീക്കി.
 
കഴിഞ്ഞദിവസം രാത്രിയാണ് മലപ്പുറത്ത് വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് ഓരോ നേതാക്കളുടെയും അണികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞദിവസം 30 വർഷക്കാലത്തെ പാർലമെന്ററി ജീവിതത്തിനിടയിൽ നിയമനിർമാണ സഭകളിൽ നടത്തിയ പ്രസംഗങ്ങൾ ക്രോഡീകരിച്ച് 'നേരിനൊപ്പം, പോരാട്ടങ്ങൾ, നിലപാടുകൾ' എന്ന പേരിൽ കെ.സി വേണുഗോപാൽ പുസ്തകം പുറത്തിറക്കിയിരുന്നു.
 
കഴിഞ്ഞദിവസം ജനനായകൻ എന്നപേരിൽ രമേശ് ചെന്നിത്തലയുടെ വിഡിയോ പുറത്തു വന്നതിനു പിന്നാലെ  കേരള യാത്ര എന്ന പേരിൽ പോഡ്കാസ്റ്റും തുടങ്ങിയിരുന്നു. കെ.എസ്.യു കാലം മുതലുള്ള ജീവിതമാണ് പ്രമേയം. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇംഗ്ലീഷ്, ഹിന്ദി പ്രസംഗ ശകലങ്ങളും ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളുമാണ് വിഡിയോയിലുള്ളത്.
 
അതിനിടെ, മുഖ്യമന്ത്രി ചർച്ചയെ മുസ് ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ രൂക്ഷമായി വിമർശിച്ചു. ചർച്ചകൾ തടയേണ്ടവർ തന്നെ പരസ്യപ്രസ്താവന നടത്തുകയാണെന്നും ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ലീഗിന് കണ്ടറിഞ്ഞ് നൽകുമെന്നും അബ്ദുൽ ഹമീദ് പ്രതികരിച്ചു.
 
ഭരണം എൽ.ഡി.എഫിനായിരിക്കുമെന്നും ഒരുപ്രാവശ്യം കൂടി അധികാരത്തിൽ വന്നില്ലെങ്കിൽ യു.ഡി.എഫ് പിരിച്ചുവിടേണ്ടിവരുമെന്നും കെ.വി തോമസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. വോട്ട് പെട്ടിയിൽ കിടക്കുകയാണ്. അപ്പോഴാണ് മുഖ്യമന്ത്രിയാരെന്ന ചർച്ച. ഇവരുടെ സ്വഭാവം എന്താണെന്ന് ജനത്തിന് നന്നായറിയാമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് കെ.സി വേണുഗോപാൽ

കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൽപര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്നും വേണുഗോപാൽ പറഞ്ഞു. ഖാർഗെയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്.

അദ്ദേഹം തമിഴ്‌നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു. 24 മണിക്കൂർ മാത്രമാണ് മറുപടി നൽകാൻ സമയം നൽകിയത്. പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്‌നമായ ചട്ടലംഘനമാണ്. പ്രധാനമന്ത്രിക്ക് കമ്മിഷൻ ക്ലീൻചിട്ട് നൽകിയെന്നും വേണുഗോപാൽ പറഞ്ഞു.

ഉപമുഖ്യമന്ത്രിസ്ഥാനം മുസ് ലിം ലീഗ് ചർച്ച ചെയ്തിട്ടില്ല

ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് ഡിമാൻഡ് വച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം. പാർട്ടി പ്രവർത്തകർക്ക് അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ, പാർട്ടി അത് ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ല.

യു.ഡി.എഫ് കൂട്ടായെടുക്കുന്ന തീരുമാനത്തിനൊപ്പം മുസ് ലിം ലീഗുണ്ടാകും. വോട്ടെണ്ണൽ കഴിഞ്ഞിട്ടില്ലാതെ മുഖ്യമന്ത്രി ചർച്ചക്ക് പ്രസക്തിയില്ല. ഇതിലെ അതൃപ്തി പാർട്ടി പരസ്യമാക്കിയിട്ടുണ്ട്. ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. അവർക്ക് തീർക്കാവുന്ന വിഷയമാണിത്. കോൺഗ്രസ് ആശയവിനിമയം നടത്തുകയാണെങ്കിൽ പാർട്ടി അഭിപ്രായം പറയും. ലീഗ് ഇടപേടണ്ട സാഹചര്യം ഉണ്ടായാൽ നിശബ്ദത വെടിയുമെന്നും സലാം പറഞ്ഞു.

 

As the 2026 Kerala Assembly elections approach, the Congress-led UDF is witnessing an internal struggle regarding the potential Chief Ministerial candidate. What began as a series of digital campaigns and social media debates has now escalated into visible friction within the party ranks. vd satheeshan flex board. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  6 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  6 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  6 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  6 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  6 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  6 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  6 days ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  6 days ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  6 days ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  6 days ago