HOME
DETAILS

ആശ്വാസമായി വേനൽമഴയും അധികവൈദ്യുതിയും; വൈദ്യുതി നിയന്ത്രണം കുറയുന്നു

  
May 01, 2026 | 2:04 AM

Summer rains and excess electricity bring relief power restrictions ease

തിരുവനന്തപുരം:വൈദ്യുതി നിയന്ത്രണം  കുറഞ്ഞെന്ന് കെ.എസ്.ഇ.ബി. ബുധനാഴ്ച സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ  കഴിഞ്ഞു. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള അധികവൈദ്യുതിയും വേനൽമഴയെത്തുടർന്ന് ഉപയോഗത്തിലുണ്ടായ നേരിയ കുറവുമാണ് ബോർഡിന് ആശ്വാസമായത്.

റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ വാങ്ങുന്ന 200 മെഗാവാട്ട് വൈദ്യുതിക്ക് പുറമെ, കേന്ദ്ര ഉൽപാദന നിലയങ്ങളിൽ നിന്ന് 80 മെഗാവാട്ട് വൈദ്യുതികൂടി അധികമായി ലഭിച്ചു. ഇതോടെയാണ് പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാനായത്. 

ചൊവ്വാഴ്ച 116.5 ദശലക്ഷം യൂനിറ്റായിരുന്ന വൈദ്യുതി ഉപയോഗം ബുധനാഴ്ച 112.68 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. മധ്യ-തെക്കൻ കേരളത്തിൽ ലഭിച്ച വേനൽമഴയാണ് ഉപയോഗം കുറയാൻ പ്രധാന കാരണമായത്.
ഉപയോഗം കുറഞ്ഞെങ്കിലും ലൈൻ ഓവർലോഡ് കാരണം മലബാർ മേഖലയിലെ ചുരുക്കം ചിലയിടങ്ങളിൽ രാത്രി 10.30-ന് ശേഷം പരിമിതമായ നിയന്ത്രണം വേണ്ടിവന്നു. എന്നാൽ മധ്യ-തെക്കൻ കേരളത്തിൽ ഒരിടത്തും നിയന്ത്രണം ആവശ്യമായി വന്നില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

രണ്ടുമാസം, 44 ശതമാനം മഴക്കുറവ്

വേനൽമഴ സീസൺ രണ്ടുമാസം കഴിഞ്ഞപ്പോൾ 44ശതമാനം കുറവ്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30 വരെ 140 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 78.4 മില്ലിമീറ്റർ മഴ. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ലഭിച്ചത് 192 മില്ലിമീറ്റർ (37ശതമാനം കൂടുതൽ). 2024ൽ 63ശതമാനം കുറവായിരുന്നു (53 മില്ലിമീറ്റർ മാത്രം).  പത്തനംതിട്ട ജില്ലയിൽ മാത്രമാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. 11ശതമാനം അധികമഴ (280 മില്ലിമീറ്റർ). കോട്ടയം, ആലപ്പുഴ ജില്ലകളിൽ 100 മില്ലിമീറ്റർ കൂടുതൽ വേനൽ മഴ ലഭിച്ചു. കുറവ് മഴ ലഭിച്ചത് പാലക്കാട് (27 മില്ലീമീറ്റർ), മലപ്പുറം (31), കാസർകോട് (36). ജില്ലകളിൽ പാലക്കാട് (74) മലപ്പുറം (72), തൃശൂർ (59), ഇടുക്കി (58), കൊല്ലം (55), വയനാട് (52) ജില്ലകളിൽ സാധാരണ ലഭിക്കേണ്ട പകുതി മഴ പോലും ലഭിച്ചില്ല.

ഏപ്രിലിൽ വേനൽമഴ 63 ശതമാനം കുറഞ്ഞു; കാലവർഷം മെയ് പകുതിക്കുശേഷം

ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്. സാധാരണ ലഭിക്കേണ്ടത് 106 മില്ലിമീറ്റർ മഴ. ലഭിച്ചത് 37 മില്ലിമീറ്റർ. മാർച്ചിൽ 15ശതമാനം അധികമഴ ലഭിച്ചെങ്കിലും കൂടുതൽ വേനൽ മഴ ലഭിക്കേണ്ട ഏപ്രിലിൽ 63 മില്ലിമീറ്റർ കുറവ് ലഭിച്ചതാണ് മഴ കുറയാൻ കാരണം. 2025 ഏപ്രിലിൽ  126 മില്ലിമീറ്റർ ലഭിച്ചിരുന്നു. 2024ൽ 41 മില്ലിമീറ്റർ. ഏപ്രിലിൽ എല്ലാ ജില്ലകളിലും കുറവ് മഴ രേഖപ്പെടുത്തി. കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട (149 മില്ലിമീറ്റർ)  ജില്ലയിൽ 19 മില്ലിമീറ്റർ കുറവാണ്. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും വേനൽമഴ പകുതി പോലും ലഭിച്ചില്ല. പാലക്കാട്, മലപ്പുറം ജില്ലകളിൽ ലഭിക്കേണ്ട മഴയുടെ 10ശതമാനം മാത്രമാണ് ലഭിച്ചത്. തൃശൂരിൽ 20ശതമാനം മാത്രം ലഭിച്ചത്. കാസർകോട് (79ശതമാനം കുറവ്), കോട്ടയം (73ശതമാനം കുറവ്). മെയ് തുടക്കത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ട വേനൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. മെയ് പകുതിക്കുശേഷം അറബിക്കടലിൽ കാറ്റിന്റെ ദിശയിൽ മാറ്റവും (പടിഞ്ഞാറൻ കാറ്റ്) അവസാനത്തോടെ കാലവർഷ കാറ്റും കേരളത്തിൽ എത്തുമെന്ന് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  4 days ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  4 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  4 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  4 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  4 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  4 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  4 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  4 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  4 days ago