HOME
DETAILS

അവധിക്കാലമായതിനാൽ ലഹരിമരുന്നിന് ആവശ്യക്കാർ കൂടുതലെന്ന് മൊഴി; കോഴിക്കോട് 151 ഗ്രാം എം.ഡി.എം.എ-യുമായി യുവാവ് പിടിയിൽ

  
Web Desk
May 01, 2026 | 1:59 PM

kozhikode youth arrested with 151g mdma suspect

കോഴിക്കോട്: നഗരത്തിൽ ലഹരിമാഫിയക്കെതിരെ പൊലിസും ഡാൻസാഫും ചേർന്ന് നടത്തുന്ന പരിശോധനയിൽ വീണ്ടും വൻ വിജയം. 151 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ-യുമായി ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും ഫറോക്ക് പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.

അൽഫാത്ത് വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി ഡാൻസാഫ് സംഘത്തിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ പൊലിസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച കല്ലമ്പാറ കല്ല് വളപ്പിൽ ഭാഗത്തുവെച്ച് വിൽപ്പനയ്ക്കായി ലഹരിമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലിസ് സംഘം വളഞ്ഞത്.

സ്‌കൂൾ-കോളേജ് അവധിക്കാലമായതിനാൽ വിപണിയിൽ ലഹരിമരുന്നിന് ആവശ്യക്കാർ ഏറിയിട്ടുണ്ടെന്നും, ഇത് കണക്കിലെടുത്താണ് വലിയ അളവിൽ എം.ഡി.എം.എ എത്തിച്ചതെന്നും പ്രതി പൊലിസിന് മൊഴി നൽകി. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനുമുമ്പും താൻ ലഹരി എത്തിച്ചിട്ടുണ്ടെന്ന് അൽഫാത്ത് സമ്മതിച്ചിട്ടുണ്ട്.

ലഹരി മാഫിയയുടെ കണ്ണികളെ കുറിച്ചും ഉറവിടത്തെ കുറിച്ചും പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പൊലിസ് അറിയിച്ചു.

 

A youth from Kozhikode was arrested by the City DANSAF and Feroke police after being caught with 151 grams of MDMA. The suspect, identified as Alfath from Idimuzhikkal, was apprehended in the Kallampara area following a tip-off.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  5 days ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  5 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  5 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  5 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  5 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  5 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  5 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  5 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  5 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  5 days ago