HOME
DETAILS
MAL
തവനൂര്‍ റോഡ് ജങ്ഷന്‍ നവീകരണം വൈകുന്നു
backup
September 16 2016 | 19:09 PM
എടപ്പാള്‍: തകര്‍ന്നുകിടക്കുന്ന തവനൂര്‍ റോഡ് ജങ്ഷന്റെ നവീകരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന കോഴിക്കോട്-തൃശൂര്‍ പാതയിലെ തവനൂര്‍ റോഡ് ജങ്‌നില്‍ ഏതാനും മാസങ്ങളായി റോഡ് തകര്‍ന്നു ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട നിലയിലാണ്.
വേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഗര്‍ത്തങ്ങളില്‍ ചാടാതിരിക്കാന്‍ പെട്ടെന്നു നിര്‍ത്തുന്നതും വെട്ടിച്ചെടുക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നു. ജലവിതരണ പൈപ്പ് ലൈന്‍ പൊട്ടിയെത്തുന്ന വെള്ളം കെട്ടിനിന്നാണ് ഈ ഭാഗത്തു സ്ഥിരമായി റോഡ് തകരുന്നത്. വര്‍ഷംതോറും അറ്റകുറ്റപ്പണി നടത്താറുണ്ടെണ്ടങ്കിലും മാസങ്ങള്‍ക്കുള്ളില്‍ റോഡ് വീണ്ടണ്ടും പഴയപടിയാകും.
ഇവിടെ റോഡ് ടാര്‍ ചെയ്യുന്നതിനു പകരം കട്ടകള്‍ പതിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."