HOME
DETAILS

മുഖ്യമന്ത്രി കണ്ണൂരിലും പ്രതിപക്ഷ നേതാവ് തലസ്ഥാനത്തും ഫലമറിയും

  
Web Desk
May 04, 2026 | 1:53 AM

pinarayi vijayan is in kannur and vd satheesan in thiruvananthapuram

തിരുവനന്തപുരം: നെഞ്ചിടിപ്പേറ്റുന്ന ജനവിധി  മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ വീട്ടിലിരുന്നും  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുവനന്തപുരത്ത് കൻ്റോൺമെൻ്റ്    ഹൗസിലിരുന്നും അറിയും. ഭരണമാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഡൽഹിയിലായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തലസ്ഥാനത്തുണ്ടാകും. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്, മുൻ പ്രസിഡൻ്റ് കെ. സുധാകരൻ എന്നിവരും തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്. ഫലമറിയാൻ നേതാക്കൾ ഇന്ദിരാഭവനിലാകും കേന്ദ്രീകരിക്കുക. മുതിർന്ന കോൺഗ്രസ്  നേതാവ് എ.കെ ആൻ്റണി  ഇന്ദിരാഭവനിൽ എത്താനുള്ള സാധ്യത കുറവാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.  

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉച്ചവരെ തിരുവനന്തപുരത്തുണ്ടാകും.ഫലം അനുകൂലമെങ്കിൽ തിരുവനന്തപുരത്ത് തുടരാനും അതല്ലെങ്കിൽ കണ്ണൂരിലേക്ക് മടങ്ങാനുമാണ് തീരുമാനം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിലിരുന്നാകും ഫലമറിയുക.

നേമത്ത് 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: നേമത്ത് സർക്കാരിനെ കുറിച്ച് പരാതിയില്ലെന്നും എൽ.ഡി.എഫ് പരാജയപ്പെടേണ്ട സാഹചര്യമില്ലെന്നും വി. ശിവൻകുട്ടി. നേമത്തുനിന്ന് 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. മന്ത്രി എന്ന നിലയിൽ മണ്ഡലത്തിൽ ചെയ്ത 1,000 കോടിയുടെ വികസനം മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വികസനത്തിന് വോട്ടു നൽകുന്നുവെങ്കിൽ അത് തനിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് വികസനവുമായി ഒരു ബന്ധവുമില്ല. പാലക്കാട്, കാസർകോട്, കഴക്കൂട്ടം, നേമം, കാട്ടാക്കട, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വിജയ സാധ്യത കുറവാണ്. പിണറായി വിജയനെയാണ് ലീഡറായി തീരുമാനിച്ചത്. യു.ഡി.എഫിലെ പോലെ നിരവധി പേരുകളില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

“The Chief Minister will saw the results in Kannur, while the Leader of the Opposition will follow them in the capital.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  14 days ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  14 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  14 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  14 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  14 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  14 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  14 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  14 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  14 days ago