HOME
DETAILS

വിജയ് തരംഗമില്ല, തമിഴകം സ്റ്റാലിനൊപ്പം?;  ആദ്യ സൂചനയില്‍ ഡി.എം.കെ ബഹുദൂരം മുന്നില്‍

  
Web Desk
May 04, 2026 | 3:18 AM

dmk alliance surges ahead in tamil nadu election counting

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി അധികാരത്തിലേറുമെന്ന് സൂചന തന്നെയാണ് കാണുന്നത്.  ആദ്യ ഫല സൂചനയില്‍ ബഹുദൂരം മുന്നിലാണ് ഡി.എം.കെ. എ.ഐ.ഡി.എം.കെയും വിജയിന്റെ ടിവി.കെയും രണ്ടക്കം കടക്കാത്ത കാഴ്ചയാണ് നിലവില്‍ കണ്ടുകൊണ്ടിരിക്കുന്നത്. 


സംസ്ഥാനത്തെ 62 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എല്ലായിടത്തും വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവും (ടി.വി.കെ) അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യവും ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ മറികടന്നാണ് ഡി.എം.കെ സഖ്യത്തിന്റെ മുന്നേറ്റം. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് വേണ്ടത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് തനിച്ച് 133 സീറ്റുകള്‍ ലഭിച്ചിരുന്നു. 164 ഇടങ്ങളില്‍ മത്സരിക്കുന്ന ഡി.എം.കെ ഇത്തവണ ഒറ്റക്ക് ഭൂരിപക്ഷം കടക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. സ്റ്റാലിന്‍ അധികാരത്തില്‍ വീണ്ടും തിരിച്ചെത്തിയാല്‍ അത് തമിഴക രാഷ്ട്രീയത്തില്‍ ചരിത്ര സംഭവമാവുമെന്ന് രാഷ്ട്രീ. നിരീക്ഷകര്‍ വിലയിരുത്തുന്നു. ഡി.എം.കെക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭ്യമായില്ലെങ്കില്‍ തമിഴകത്ത് ഇതാദ്യമായി കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തും. 

early trends in tamil nadu assembly election show dmk alliance leading comfortably. counting underway at 62 centers with tight security as results for 234 seats unfold.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  14 days ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  14 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  14 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  14 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  14 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  14 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  14 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  14 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  14 days ago