HOME
DETAILS

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

  
May 05, 2026 | 7:12 AM

attack on residential building in oman leaves two expatriates injured

മസ്‌കത്ത്: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഒമാനിലെ ബുഖയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ബുഖയിലെ ടിബറ്റ് പ്രദേശത്തുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. സംഭവത്തിൽ രണ്ട് പ്രവാസികൾക്ക് പരുക്കേറ്റു.

ആക്രമണത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും തൊട്ടടുത്തുള്ള വീടിന്റെ ഗ്ലാസുകൾ തകരുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ ആദ്യം നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ യുഎഇക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഒമാനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾക്കിടെയാണ് ഇറാൻ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചത്. യുഎഇക്ക് നേരെ ഇറാൻ വിക്ഷേപിച്ച നാല് ക്രൂയിസ് മിസൈലുകളിൽ മൂന്നെണ്ണം പ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു. ഫുജൈറയിലെ എണ്ണ കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റിരുന്നു.

അമേരിക്കൻ പതാകയുള്ള രണ്ട് ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതിന് പിന്നാലെയാണ് ഇറാൻ ആക്രമണം ശക്തമാക്കിയത്. സിവിലിയൻ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ആറ് ഇറാനിയൻ ബോട്ടുകൾ അമേരിക്കൻ സൈന്യം തകർത്തതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കനത്ത ജാഗ്രതയാണ് തുടരുന്നത്.

two expatriates were injured after an attack targeted a residential building in oman, prompting emergency response and raising security concerns in the area.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  8 days ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  8 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  8 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  8 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  8 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  8 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  8 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  8 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  8 days ago