HOME
DETAILS

വോട്ടുവിഹിതം വർധിച്ചില്ല,  പ്രതീക്ഷിച്ച  മണ്ഡലങ്ങളിൽ കാലിടറി എൻഡിഎ

  
May 06, 2026 | 2:15 AM

nda failed to increase vote share in kerala

കൊച്ചി:  മണ്ഡലങ്ങളെ എ ക്ലാസാക്കി തരംതിരിച്ച് മുന്നൊരുക്കം നടത്തിയ ബി.ജെ.പിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. മൂന്ന് സീറ്റുമായി നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞെങ്കിലും വോട്ടുവിഹിതത്തിൽ കാര്യമായ വർധനവ് നേടാൻ കഴിഞ്ഞില്ല. 12  സീറ്റിൽ വിജയപ്രതീക്ഷയർപ്പിച്ചിരുന്ന എൻ.ഡി.എക്ക് ഇടതുമുന്നണിക്കും സർക്കാരിനും എതിരായ ജനവികാരത്തെ അനൂകൂലമാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ തുറന്നുപറഞ്ഞു. സി.പി.എമ്മിനോടുള്ള എതിർപ്പ് വോട്ടായതും ന്യൂനപക്ഷ ഏകീകരണവും യു.ഡി.എഫിന് ഗുണമായെന്നാണ് ബി.ജെ.പി വിലയിരുത്തൽ. തെരഞ്ഞെടുപ്പുകാലത്തെ എഫ്.സി.ആർ.എ ബിൽ വിവാദം ദോഷം ചെയ്‌തെന്ന് സമ്മതിക്കുകയാണ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾ. വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ഡീൽ ആരോപണങ്ങളും ക്രിസ്ത്യൻ വോട്ട് കിട്ടാതിരിക്കാൻ കാരണമായെന്നും രാജീവ് ചന്ദ്രശേഖരൻ പറയുന്നു. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധതരംഗത്തിന്റെ ആനൂകുല്യം യു.ഡി.എഫ് മികച്ച മുന്നേറ്റമാക്കി മാറ്റിയപ്പോൾ എൻ.ഡി.എക്ക് എ ക്ലാസ് മണ്ഡലങ്ങളിൽ പോലും  കാലിടറി. നേമത്തും കഴക്കൂട്ടത്തിനും ഒപ്പം ചാത്തന്നൂരിലും വിജയം നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞു. 

എന്നാൽ, എൻ.ഡി.എയിലെ മറ്റ് ഘടകകക്ഷികളായ ബി.ഡി.ജെ.എസിനും ട്വന്റി20ക്കും ഒരു സീറ്റിൽ പോലും മുന്നേറാൻ കഴിഞ്ഞില്ല. ബി.ഡി.ജെ.എസ് 22 സീറ്റിലും ട്വന്റി20 19 സീറ്റിലുമാണ് മത്സരിച്ചത്. 99 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് 11.42 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേടാൻ കഴിഞ്ഞ മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞില്ല. 2021നേക്കാൾ എൻ.ഡി.എ യുടെ വോട്ടുവിഹിതത്തിൽ നേരിയ  വർധനവാണ് ഉണ്ടായിരിക്കുന്നത്. വിജയപ്രതീക്ഷയിലുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും തിരിച്ചടി നേരിട്ടു. നേമത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ 4078 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രി ശിവൻകുട്ടിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്. ഒരുഘട്ടത്തിൽ ഇവിടെ ലീഡ് നില മാറിമറിഞ്ഞത് ബി.ജെ.പിക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു.

2016 ൽ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒ. രാജഗോപാൽ ഇവിടെ ബി.ജെ.പിക്കായി അക്കൗണ്ട് തുറന്നത്. കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അവസാനറൗണ്ടിൽ 428 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ചാത്തന്നൂരിൽ ബി.ബി ഗോപകുമാർ 4398 വോട്ടിനാണ് സി.പി.എമ്മിലെ ആർ. രാജേന്ദ്രനെ പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ വിജയപ്രതീക്ഷയിൽ ഉയർന്നുനിന്ന  പാലക്കാട്  ശോഭാ സുരേന്ദ്രൻ പലഘട്ടങ്ങളിലും മുന്നേറിയെങ്കിലും 13,147 വോട്ടിനാണ് കോൺഗ്രസിലെ രമേഷ് പിഷാരിക്ക് മുന്നിൽ അടിയറവുപറഞ്ഞത്. കഴിഞ്ഞതവണ 745 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം പിടിക്കാനിറങ്ങിയ മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കടുത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മുസ് ലിം ലീഗിലെ എ.കെ.എം അഷറഫിനോട് 29,252 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒന്നാംസ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തിയ 30 മണ്ഡലങ്ങളിലെ പ്രകടനം വരുംദിവസങ്ങളിൽ ബി.ജെ.പിക്കുള്ളിൽ പൊട്ടിത്തെറിയായി മാറുമെന്ന് ഉറപ്പാണ്.

National Democratic Alliance failed to increase its vote share and stumbled in the constituencies where it was expected to perform well.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  12 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  12 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  12 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  12 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  12 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  12 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  12 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  12 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  12 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  12 days ago