HOME
DETAILS

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

  
Web Desk
May 09, 2026 | 6:26 PM

aiadmk party mlas elected sp velumani as the legislature party leader

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഡിഎംകെയില്‍ പൊട്ടിത്തെറി. എടപ്പാടി പളനിസ്വാമിയോട് തെറ്റിപ്പിരിഞ്ഞ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ ചേര്‍ന്ന് മുതിര്‍ന്ന നേതാവ് എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതായാണ് റിപ്പോര്‍ട്ട്. എഐഡിഎംകെയുടെ മുപ്പതോളം എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തെന്നാണ് വിവരം. 

തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തിലാണ് എടപ്പാടി പളനിസ്വാമി ജയിച്ചുകയറിയത്. പാര്‍ട്ടിയിലെ ഒന്നാമനായി കരുതുന്ന ഇദ്ദേഹത്തെ പാര്‍ട്ടിക്കാര്‍ തന്നെ ഒതുക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ ടിവികെ സര്‍ക്കാരിനെ പിന്തുണക്കണമെന്ന് പാര്‍ട്ടിയിലെ ബഹുഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ഇപിഎസ് സമ്മതം മൂളിയിരുന്നില്ല. വിജയ് യുടെ ടിവികെയുടെ ഭാഗമായാണ് എഐഡിഎംകെ അംഗങ്ങള്‍ക്ക് മന്ത്രിസ്ഥാനം വരെ ലഭിക്കുമായിരുന്നു. 

എടപ്പാടിയുടെ കടുംപിടുത്തം എഐഡിഎംകെയുടെ അവസരം നഷ്ടപ്പെടുത്തിയെന്നാണ് അണികള്‍ക്കിടയില്‍ വിമര്‍ശനമുയരുന്നത്. തുടര്‍ച്ചയായി പത്ത് വര്‍ഷം അധികാരത്തിന് പുറത്തിരുന്നതും, ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം പിന്നോട്ട് പോകുന്നതും എഐഡിഎംകെയെ കനത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഇപിഎസ് സമ്മതം മൂളാന്‍ വിസമ്മതിച്ചതോടെ ഡിഎംകെയിലെ ചെറുകക്ഷികളെ ചേര്‍ത്ത് വിജയ് സര്‍ക്കാരുണ്ടാക്കി. നാളെ സത്യപ്രതിജ്ഞ ചെയ്യും. 

അതേസമയം ദിവസങ്ങള്‍ നീണ്ടുനിന്ന് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട്ടില്‍ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സ്ഥാനമേല്‍ക്കും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് അഞ്ചുദിവസങ്ങള്‍ക്ക് ശേഷമാണ് ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുമായുണ്ടായ അസ്വാരാസ്യങ്ങളാണ് തമിഴ്‌നാടിനെ ഭരണപ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. 

ഡിഎംകെ മുന്നണിയിലെ അംഗമായിരുന്ന ചെറുകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ടിവികെക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനായത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കറിനെ കണ്ട് അവകാശവാദം ഉന്നയിക്കുകയായിരുന്നു. നാളെ രാവിലെ 10 മണിക്ക് ചെന്നൈയില്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 

വിസികെയും, മുസ് ലിം ലീഗും പിന്തുണച്ചതോടെയാണ് ടിവികെ എണ്ണം തികച്ചത്. 108 സീറ്റുകളാണ് ടിവികെക്ക് ലഭിച്ചത്. അധ്യക്ഷന്‍ വിജയ് രണ്ടുസീറ്റുകളില്‍ മത്സരിച്ച് വിജയിച്ചിരുന്നു. കോണ്‍ഗ്രസ് (5), സിപിഎം (2), സിപി ഐ (2) എന്നിവരാണ് ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 234 അംഗ നിയമസഭയില്‍ വിജയ്ക്ക് 120 പേരുടെ പിന്തുണ ഉറപ്പിക്കാനായി. തമിഴ്‌നാട്ടില്‍ 118 ആണ് കേവല ഭൂരിപക്ഷം. 

അതേസമയം പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ മെയ് 13നകം നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണറുമായി നാലാംതവണ കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അന്തിമ തീരുമാനമായത്.

rebellion against Edappadi Palaniswami; party MLAs elected S.P. Velumani as the legislature party leader.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  9 days ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  9 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  9 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  9 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  9 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  9 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  9 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  9 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  9 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  9 days ago