HOME
DETAILS
MAL
ഇന്റര്‍സെപ്റ്റര്‍ ഫ്ളാഗ് ഓഫ് ചെയ്തു
backup
September 16 2016 | 20:09 PM
വടകര: വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുക, റോഡപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ പൊലിസിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കോഴിക്കോട് റൂറല്‍ പൊലിസിന് അനുവദിച്ച ഇന്റര്‍സെപ്റ്റര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ദേശീയപാത, എയര്‍പോര്‍ട്ട് റോഡ്, സ്ഥിരം അപകടമേഖലയായ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇന്റര്‍സെപ്റ്റര്‍ പ്രവര്‍ത്തിക്കുക. സാങ്കേതിക പരിജ്ഞാനം ലഭിച്ച പൊലിസ് ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം ഏകോപിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. പുതുപ്പണത്തെ റൂറല്‍ എസ്.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡിവൈ.എസ്.പിമാരായ പി.കെ രാജു, വി.പി സുരേന്ദ്രന്, കുബേരന് നമ്പൂതിരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."