HOME
DETAILS

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

  
May 23, 2026 | 8:14 AM

thiruvananthapuram-medical-college-newborn-body-case-investigation-closed

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്. അക്കാദമിക്ക് ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന മൃതദേഹം എന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. 

ഒരുമാസം മുമ്പാണ് മെഡിക്കല്‍ കോളജ് പരിസരത്ത് ഏകദേശം ആറുമാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മൃതദേഹത്തിന് വലിയ കാലപ്പഴക്കമുണ്ടെന്നും ശരീരത്തില്‍ ആന്തരിക അവയവങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്കാദമിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൃതദേഹമാകാമെന്ന നിഗമനത്തിലേക്ക് പൊലിസ് എത്തിയത്.

മൃതദേഹം ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. മെഡിക്കല്‍ കോളജും എസ് എ ടി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രി അധികൃതരും ഇത്തരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രികളില്‍ സൂക്ഷിക്കാറില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അന്വേഷണസംഘത്തിനുമുന്നിലും അവര്‍ ഇതേ മൊഴിയാണ് നല്‍കിയത്.

നായ്ക്കള്‍ എവിടെനിന്നെങ്കിലും മൃതദേഹം വലിച്ചുകൊണ്ടുവന്നതാകാമെന്ന അനൗദ്യോഗിക പ്രതികരണവും ആശുപത്രി അധികൃതരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.  മൃതദേഹം എങ്ങനെ ചവറുകൂനയില്‍ എത്തി എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.

 

 

Police have closed the investigation into the incident involving the discovery of a newborn baby’s body at Thiruvananthapuram Medical College. The case had earlier drawn public attention and raised concerns regarding hospital procedures and infant care.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  3 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  3 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  3 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  3 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  3 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  3 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  3 days ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  3 days ago