കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. വൈസ് ചാൻസലറുടേതാണ് അടിയന്തര നടപടി.
സസ്‌പെൻഷൻ കാലാവധിയിൽ ഈ വിദ്യാർഥികൾക്ക് ക്യാമ്പസിലോ സ്‌പോർട്‌സ് ഹോസ്റ്റലിലോ പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
ഒന്നാം വർഷ വിദ്യാർഥികളായ പരാതിക്കാരെ ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ചെന്നാണ് വി.സിയ്ക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. നടപടി നേരിട്ട വിദ്യാർഥികൾ മുൻപും പലതവണ ക്യാമ്പസിൽ അച്ചടക്ക ലംഘനം നടത്തിയിട്ടുള്ളവരാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിൽ ആന്റി റാഗിങ് കമ്മിറ്റിയും തേഞ്ഞിപ്പാലം പൊലിസും നിലവിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലിസിന്റെ തീരുമാനം.
Four students at Calicut University have been suspended by the Vice-Chancellor following their involvement in a ragging incident on campus.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."