HOME
DETAILS

ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അപകടം വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകവേ

  
Web Desk
June 01, 2026 | 5:27 AM

tragic death of scooterist in lorry accident in kochi

കൊച്ചി: സംസ്ഥാന പാതയിൽ വാഴക്കുളത്തിന് സമീപം നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു. മൂവാറ്റുപുഴ നാസ് റോഡ് കണ്ടത്തിൽ അനീഷ (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ വാഴക്കുളം അഞ്ചാം മൈൽ ജംഗ്ഷന് സമീപമായിരുന്നു അപകടം.

വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി തൊടുപുഴയിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു അനീഷ. ഈ സമയത്ത് തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന അരി കയറ്റിയ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനീഷ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഭർത്താവ് മൂസ (റിയാദ്), മക്കൾ ഹൈഫു ഫാത്തിമ, ഹാനി മൂസ, ഹാദി മൂസ. ഖബറടക്കം ഇന്ന് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  8 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  8 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  8 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  8 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  8 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  8 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  8 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  8 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  8 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  8 days ago