അര്‍ബുദം: റിയാദില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി അന്തരിച്ചു
റിയാദ്: അര്‍ബുദബാധിതനായി ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിയായ പ്രവാസി സഊദി അറേബ്യയിലെ റിയാദില്‍ അന്തരിച്ചു. തൃശൂര്‍ പഴയന്നൂര്‍ പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) ആണ് റിയാദില്‍ ശുമൈസി ഹോസ്പിറ്റലില്‍ മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അല്‍ ഈമാന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടുകയും അര്‍ബുദം സ്ഥിരീകരിക്കുകയുമായിരുന്നു. 20 വര്‍ഷത്തിലധികമായി റിയാദില്‍ ഇസ്തിറാഹ മേല്‍നോട്ടക്കാരനായി ജോലിചെയ്ത് വരുകയായിരുന്നു ഇബ്രാഹിം സിദ്ദീഖ്.
പിതാവ്: പരേതനായ ഇബ്രാഹിം. നബീസയാണ് മാതാവ്. ഭാര്യ: മുബീന. സിയാദ്, സിനാന്‍, ഷയാന്‍, ഷഫ്‌ന എന്നിവരാണ് മക്കള്‍.
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫയര്‍ വിങ് രംഗത്തുണ്ട്.
Summary: Ibrahim Siddeeque (58), a native of Potta, Pazhayannur in Thrissur district, Kerala, passed away at the Shumaisi Hospital (King Saud Medical City) in Riyadh. He was undergoing treatment after being diagnosed with cancer. Siddeeque had been working in Riyadh for over 20 years as an Istiraha (resort/rest house) supervisor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."