HOME
DETAILS

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

  
June 04, 2026 | 5:00 PM

Proposal to rename Barkatullah University sparks row Congress terms it a BJP gimmick to divert attention

ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ വിവാദപരമായ പേരുമാറ്റ രാഷ്ട്രീയത്തിനെതിരെ സംസ്ഥാനത്ത് പരക്കെ പ്രതിഷേധം. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാനുള്ള നീക്കമാണ് പുതിയ രാഷ്ട്രീയ പോരിലേക്ക് വഴിതുറന്നിരിക്കുന്നത്. സർവകലാശാലയിലെ ഭരണപരമായ പരാജയങ്ങളും കടുത്ത അപാകതകളും മറച്ചുവെക്കാനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞദിവസം ചേർന്ന പ്രത്യേക എക്സിക്യൂട്ടിവ് കൗൺസിൽ യോഗമാണ് വിവാദ പേരുമാറ്റ നിർദേശത്തിന് അംഗീകാരം നൽകിയത്. ഈ ശുപാർശ അന്തിമ അനുമതിക്കായി ഗവർണറും ചാൻസലറുമായ മംഗുഭായ് സി. പട്ടേലിന് സമർപ്പിച്ചിരിക്കുകയാണ്.

കനത്ത പ്രതിഷേധം; ചരിത്രത്തെ തമസ്കരിക്കാൻ നീക്കം

പതിനൊന്നാം നൂറ്റാണ്ടിലെ രാജാ ഭോജിന്റെ സംഭാവനകളെ ആദരിക്കാനാണ് പേരുമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് ആക്ഷേപം. ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ പേര് ബോധപൂർവ്വം വെട്ടിമാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, രാജാ ഭോജിന്റെ പേരിൽ മറ്റൊരു പുതിയ സർവകലാശാല സ്ഥാപിക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഇ.സി അംഗം പ്രൊഫ. താഹിറ അബ്ബാസി യോഗത്തിൽ തീരുമാനത്തെ ശക്തമായി എതിർത്തു.

മൗലാനാ ബർക്കത്തുല്ലയ്ക്ക് ഈ പ്രദേശത്തിന് വേണ്ടി എടുത്തുപറയത്തക്ക സംഭാവനകളൊന്നുമില്ലെന്ന തരത്തിൽ പുതിയ ഇ.സി ശിപാർശയിൽ വന്നിട്ടുള്ള വിവാദ പരാമർശങ്ങൾ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെയും പോരാളികളെയും കടുത്ത രീതിയിൽ അപമാനിക്കുന്നതാണെന്ന വികാരം ജനങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്.

അധികാരത്തിൽ തിരിച്ചെത്തിയാൽ റദ്ദാക്കും: കോൺഗ്രസ്

യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ബിജെപി സർക്കാർ ഇത്തരം വിവാദങ്ങൾക്ക് മുൻഗണന നൽകുന്നതെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.സി. ശർമ വിമർശിച്ചു. 1970-ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന് 1988-ൽ ഭോപ്പാൽ സ്വദേശിയായ പ്രമുഖ സ്വാതന്ത്ര്യസമര സേനാനി പ്രഫ. ബർക്കത്തുല്ലയുടെ സ്മരണാർഥമാണ് 'ബർക്കത്തുള്ള വിശ്വവിദ്യാലയം' എന്ന് നാമകരണം ചെയ്തത്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ബിജെപിയുടെ ഈ ജനവിരുദ്ധ തീരുമാനം റദ്ദാക്കുമെന്നും, മാറ്റിയ എല്ലാ പഴയ പേരുകളും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

The BJP government in Madhya Pradesh is facing strong criticism from the opposition Congress party over its move to rename Barkatullah University in Bhopal to 'Vagdevi Bhojpal University'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  3 hours ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  3 hours ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  3 hours ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  3 hours ago
No Image

ഒഡീഷയിൽ കസ്റ്റഡി മരണം: മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

National
  •  4 hours ago
No Image

ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ ചരിത്ര വിസ്മയം! കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ലോർഡ്സ് മൈതാനം കുറിച്ചത് അപൂർവ്വ ലോക റെക്കോർഡ്

Cricket
  •  4 hours ago
No Image

ഹഫീത് റെയിൽ പദ്ധതി നിർണായക ഘട്ടത്തിലേക്ക്; ട്രാക്ക്-ലേയിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

uae
  •  4 hours ago
No Image

ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് മിന്നൽ വേട്ട തുടരുന്നു; 'ഓപ്പറേഷൻ തൂഫാനിൽ' 368 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kerala
  •  4 hours ago
No Image

'ഇന്ത്യ' സഖ്യത്തിന് വൻ പ്രഹരം; കോൺഗ്രസ് വഞ്ചിച്ചെന്ന് ഡിഎംകെ, നിർണായക യോഗം ബഹിഷ്കരിക്കും!

National
  •  4 hours ago
No Image

കണ്ടാൽ നിസ്സാരൻ, കടിയേറ്റാൽ പ്രശ്നം ഗുരുതരം- പ്രതിവിഷം ഇല്ലാത്ത 'ശ്രീലങ്കൻ കുനക്കാട്ടുവ'

Kerala
  •  4 hours ago