HOME
DETAILS

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

  
സബീൽ ബക്കർ
June 20, 2026 | 6:08 AM

hydrofoil water transport a success model for kerala

കൊച്ചി: വെള്ളത്തിന് മുകളിൽ പറക്കുന്നതുപോലെ സഞ്ചരിക്കുന്ന ഹൈഡ്രോഫോയിൽ ജലഗതാഗത സംവിധാനം കേരളത്തിലും. തീരദേശ-ഉൾനാടൻ ജലഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ബജറ്റിൽ പ്രഖ്യാപിച്ച ഹൈഡ്രോഫോയിൽ പദ്ധതി വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതിയുമായി ചേർന്നാൽ പുതിയ അധ്യായത്തിന് തുടക്കമാകും.

അടിഭാഗത്ത് ഘടിപ്പിച്ച  ചിറകുകളുടെ സഹായത്തോടെ ജലോപരിതലത്തിൽ നിന്ന് ഉയർന്ന് സഞ്ചരിക്കുന്ന അതിവേഗ ബോട്ടുകളാണിത്. വിമാനങ്ങളുടെ ചിറകുകൾ പ്രവർത്തിക്കുന്ന അതേ തത്വമാണ്  അടിസ്ഥാനം. ബോട്ട് വേഗത കൈവരിക്കുമ്പോൾ വെള്ളത്തിനടിയിലെ ചിറകുകൾ ‘ലിഫ്റ്റ്’ സൃഷ്ടിച്ച് പ്രധാനഭാഗം വെള്ളത്തിൽ നിന്ന് ഉയരുകയും ചെയ്യുന്നു. ഇതോടെ വെള്ളവുമായുള്ള ഘർഷണം ഗണ്യമായി കുറച്ച് കുറഞ്ഞ ഊർജ ഉപഭോഗത്തിൽ കൂടുതൽ വേഗത കൈവരിക്കുന്നു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോം നഗരത്തിലാണ്  ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയിൽ ഫെറി സർവിസ് പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചത്. 

പരമ്പരാഗത ഫെറികളെ അപേക്ഷിച്ച് 80 ശതമാനം വരെ ഊർജ ഉപഭോഗം കുറയ്ക്കാൻ കഴിയുന്ന ഈ സംവിധാനം കുറഞ്ഞ ശബ്ദത്തിലും വളരെ ചെറിയ തിരമാലകൾ മാത്രം സൃഷ്ടിച്ചുമാണ് സഞ്ചരിക്കുന്നത്. ന്യൂസിലൻഡ്, സൗദി അറേബ്യ, ജർമനി എന്നിവിടങ്ങളിലേക്കും സമാന സംവിധാനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 

ഇന്ത്യയിലും ഈ സാങ്കേതികവിദ്യ എത്തിയിട്ടുണ്ട്. മുംബൈയിൽ വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ടുകൾ ഉപയോഗിക്കാനാണ് പദ്ധതി. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് അലിബാഗ്, എലിഫന്റ ഗുഹകൾ തുടങ്ങിയ  വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവിസ് നടത്തും. മണിക്കൂറിൽ 40 മുതൽ 46 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഇവ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം മലിനീകരണം ഇല്ലാത്ത യാത്രയും ഉറപ്പാക്കുന്നുണ്ട്.

 

This project introduces high-speed, modern hydrofoil boats to Kerala's extensive water network. By lifting the boat's hull above the water to reduce drag, hydrofoils offer a faster, smoother, and more eco-friendly travel option. Drawing inspiration from successful global models, this initiative aims to transform public commuting, reduce road traffic, and give a major boost to Kerala's tourism sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം

Kerala
  •  3 hours ago
No Image

സഊദി തീരങ്ങളിൽ ആയിരത്തിലധികം പുരാവസ്തുക്കൾ; 1,293 സമുദ്ര പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തി

Saudi-arabia
  •  3 hours ago
No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  3 hours ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

കിഫ്ബി പൂട്ടിക്കെട്ടാൻ സർക്കാർ? അനുമതി നൽകിയ പദ്ധതികൾക്കും പണം നൽകില്ല; നിർണായക നീക്കം

Kerala
  •  3 hours ago
No Image

സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

National
  •  4 hours ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

Kerala
  •  4 hours ago
No Image

കോഴിക്കോട്ട് വീണ്ടും പനിമരണം; മാവൂരിൽ 54കാരി മരിച്ചു, ഷിഗെല്ലയെന്ന് സംശയം

Kerala
  •  5 hours ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസെടുക്കാൻ എസ്‌ഐടി

Kerala
  •  5 hours ago
No Image

ലക്ഷദ്വീപിനെ മദ്യക്കടലാക്കരുത്: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം ഇന്ന് ബേപ്പൂരിൽ

Kerala
  •  5 hours ago

No Image

നിഴലുകൾ അപ്രത്യക്ഷമായ ദിവസം: ഒമാനിൽ വേനൽക്കാലത്തിന് തുടക്കം; ദോഫാറിൽ ഖരീഫ് മൺസൂൺ ആഘോഷങ്ങൾക്ക് ഒരുക്കം

oman
  •  6 hours ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ഫോൺ റീസെറ്റ് ചെയ്തു; ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

Kerala
  •  7 hours ago
No Image

പാനൂരിൽ അധ്യാപികയുടെ ആത്മഹത്യ: ബസ് സ്റ്റാൻഡിൽ വെച്ച് ആൺസുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീട്ടുകാർക്ക് മോശം സന്ദേശങ്ങളും അയച്ചു

Kerala
  •  7 hours ago
No Image

മഞ്ചേരിയിൽ അപകടം: മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  7 hours ago