യുഎഇയിൽ ഇന്നും ചൂട് കൂടും; താപനില 46 ഡിഗ്രി വരെ ഉയരാൻ സാധ്യത | UAE Weather updates
ദുബൈ : യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കുമെന്നും എന്നാൽ താപനില ഉയർന്ന നിലയിൽ തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും ഉയർന്ന ആർദ്രതയ്ക്കും സാധ്യതയുണ്ട്.
ഇന്ന് (ശനിയാഴ്ച) കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. ലീവയിൽ 46°C ഉം അൽ ഐനിൽ 45°ചുമ്മാ ഉം ആണ് ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ താപനില 42°C വരെ ഉയർന്നേക്കാം. തീരദേശ മേഖലകളിൽ താരതമ്യേന കുറഞ്ഞ ചൂടായിരിക്കും അനുഭവപ്പെടുക; ഫുജൈറയിൽ 37°C രേഖപ്പെടുത്തിയേക്കാം.
നാളെ മുതൽ കാലാവസ്ഥയിൽ നേരിയ മാറ്റങ്ങൾ വരാം. കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് ഇടയ്ക്ക് തെക്കുകിഴക്കായി മാറാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ സമയങ്ങളിൽ മഞ്ഞോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
English summary : The UAE is expected to experience generally fair weather over the coming days, with temperatures remaining high across much of the country, while cloud cover, humidity and the possibility of fog are forecast in some regions, according to the National Centre of Meteorology.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."