HOME
DETAILS

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

  
June 21, 2026 | 5:13 PM

Official vehicle denied panchayat presidents unique protest by cycling 15 km

ചാത്തന്നൂർ: ഔദ്യോഗിക വാഹനം വിട്ടുനൽകാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്. മന്ത്രിയും മേയറുമടക്കം പങ്കെടുത്ത വേദിയിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് 15 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയെത്തിയാണ് തന്റെ പ്രതിഷേധം അറിയിച്ചത്.

അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പോർട്ട് കൊല്ലത്തിൽ സംഘടിപ്പിച്ച ദേശീയതലത്തിലുള്ള വാർഷിക പരിപാടിയിൽ പങ്കെടുക്കാനാണ് പ്രസിഡന്റ് ഔദ്യോഗിക വാഹനം ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഔദ്യോഗിക പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടി വാഹനം നൽകരുതെന്ന് സെക്രട്ടറി ഡ്രൈവർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് ആദിച്ചനല്ലൂരിൽ നിന്നും പരിപാടി നടന്ന പോർട്ട് കൊല്ലം വരെ സൈക്കിളിൽ യാത്ര ചെയ്യാൻ പ്രസിഡന്റ് തീരുമാനിച്ചത്.

അഞ്ഞൂറിലധികം ഗാർഹിക തൊഴിലാളികളാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. പഞ്ചായത്ത് പ്രസിഡന്റും പരിപാടിയിലെ പ്രധാന അതിഥികളിൽ ഒരാളായിരുന്നു. മന്ത്രി ബിന്ദു കൃഷ്ണ, കൊല്ലം മേയർ എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന ആക്ഷേപം ശക്തമാണ്. കൊട്ടിയത്തെ ഒറ്റപ്ലാമൂട് പ്രദേശത്ത് ജനങ്ങളുടെ ജീവന് ഭീഷണിയാകുംവിധം പ്രവർത്തനം ആരംഭിച്ച ടാർ മിക്‌സിങ് യൂണിറ്റിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കിയുടെ നേതൃത്വത്തിൽ 21 പഞ്ചായത്താംഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിലുള്ള പ്രതികാരബുദ്ധിയാണ് സെക്രട്ടറി ഇപ്പോൾ തീർത്തതെന്നാണ് ഉയരുന്ന ആരോപണം.

സെക്രട്ടറിയുടെ ഏകപക്ഷീയമായ നിലപാടിനെതിരെ പഞ്ചായത്ത് അംഗങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും വൈസ് പ്രസിഡന്റിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, പഞ്ചായത്ത് സെക്രട്ടറിയെ അടിയന്തരമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ചടങ്ങിൽ വെച്ച് ഉറപ്പുനൽകിയതായി പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് വ്യക്തമാക്കി.

 

A local panchayat president in Kerala staged a unique protest by cycling 15 kilometers after being denied an official vehicle. The president chose this eco-friendly yet striking method to publicly express dissatisfaction and draw attention to the unfair denial of official transport facilities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  5 hours ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  5 hours ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  5 hours ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  6 hours ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  6 hours ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  6 hours ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  7 hours ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  7 hours ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  7 hours ago
No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  7 hours ago