പ്ലസ് വൺ അഡ്മിഷൻ: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മെറിറ്റ് ക്വാട്ട മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് വിവരങ്ങൾ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in-ലെ 'Candidate Login-SWS' വഴി 'Second Allot Results' എന്ന ലിങ്കിലൂടെ പരിശോധിക്കാം.
നാളെ രാവിലെ ( ജൂൺ 22 തിങ്കളാഴ്ച ) 10 മണി മുതൽ വിദ്യാർഥികൾക്ക് സ്കൂളുകളിൽ പ്രവേശനം നേടാനാകും. ജൂൺ 23 ചൊവ്വാഴ്ച വൈകിട്ട് 5 മണി വരെയാണ് അഡ്മിഷൻ ലഭിക്കുക.
വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
രേഖകൾ: അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ കാൻഡിഡേറ്റ് ലോഗിനിൽ നിന്നുള്ള അലോട്ട്മെന്റ് ലെറ്ററിൽ പറയുന്ന സ്കൂളിൽ രക്ഷകർത്താവിനൊപ്പം അസ്സൽ (Original) സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അതത് സ്കൂളുകളിൽ നിന്ന് പ്രിന്റ് ചെയ്ത് നൽകുന്നതാണ്.
താൽക്കാലിക പ്രവേശനം നേടിയവർ: ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടുകയും, ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനുകൾ ലഭിക്കാതിരിക്കുകയും ചെയ്തവർക്ക് പുതിയ അലോട്ട്മെന്റ് ലെറ്ററിന്റെ ആവശ്യമില്ല.
ഒന്നാം ഓപ്ഷൻ ലഭിച്ചവർ: മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർഥികൾ നിർബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയ ഫീസ് മാത്രമേ നൽകേണ്ടതുള്ളൂ.
താഴ്ന്ന ഓപ്ഷൻ ലഭിച്ചവർ: ഇവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ തിരഞ്ഞെടുക്കാം.
ശ്രദ്ധിക്കുക: അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. സ്കൂളുകളിലെ കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
മോഡൽ റെസിഡൻഷ്യൽ, സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ്
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'Candidate Login-MRS' വഴി ഫലം പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 22 രാവിലെ 10 മണി മുതൽ ജൂൺ 23 വൈകിട്ട് 5 മണിക്ക് മുൻപായി സ്കൂളുകളിൽ പ്രവേശനം നേടണം.
സ്പോർട്സ് ക്വാട്ട ഒന്നാം അലോട്ട്മെന്റ് ഫലവും പ്രസിദ്ധീകരിച്ചു. 'Candidate Login-Sports' വഴിയാണ് ഫലം അറിയേണ്ടത്. ജൂൺ 22 മുതൽ 23 വൈകിട്ട് 5 മണി വരെയാണ് സ്പോർട്സ് ക്വാട്ട പ്രവേശനം നടക്കുക.
The second allotment results for Kerala Plus One admission have been published on the official website (www.hscap.kerala.gov.in). Students can check their results via the candidate login. School admissions based on this allotment will begin tomorrow (Monday, June 22) at 10:00 AM and will close on June 23 at 5:00 PM.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."