ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: ഹണിമൂൺ ആഘോഷിക്കാനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്.
വിവാഹശേഷമുള്ള ആദ്യ വിനോദയാത്രയ്ക്കായി ദിവസങ്ങൾക്ക് മുൻപാണ് ദമ്പതികൾ ശ്രീലങ്കയിൽ എത്തിയത്. അവിടെവെച്ച് സ്കൂബ ഡൈവിങ് നടത്തുന്നതിനിടെ ഇർഫാൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കടലിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്കൂബ ഡൈവിങ്ങിനിടെ അവശനിലയിലായ ഇർഫാനെ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ കരയ്ക്കെത്തിച്ച് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇർഫാന്റെ വിവാഹം.
ശ്രീലങ്കയിലെ പ്രാദേശിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
A native of Malappuram, Kerala, collapsed and died while scuba diving in Sri Lanka. The individual reportedly felt uneasy during the underwater activity and passed away despite being rushed to a nearby hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."