HOME
DETAILS

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

  
Web Desk
June 27, 2026 | 4:13 PM

Government finally appoints new DMOs in five districts amid epidemic threat

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി ശക്തമാകുന്നതിനിടെ നാഥനില്ലാതിരുന്ന അഞ്ച് ജില്ലകളിൽ പുതിയ ജില്ലാ മെഡിക്കൽ ഓഫീസർമാരെ (ഡിഎംഒ) നിയമിച്ച് സർക്കാർ ഉത്തരവായി. കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് ഒടുവിൽ നിയമനം നടന്നത്. ഡിഎംഒമാരില്ലാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷ-ഭരണപക്ഷ വിമർശനങ്ങൾക്കും വഴിവെച്ചതിന് പിന്നാലെയാണ് അടിയന്തരമായി ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറായത്.

പുതിയ ഡിഎംഒമാരും ജില്ലകളും:

കോഴിക്കോട്: ഡോ. എൽ. ടി. സരിതകുമാരി

കണ്ണൂർ: ഡോ. വിവേക് കുമാർ ആർ.

കാസർകോട്: ഡോ. രേഖ കെ. ടി.

മലപ്പുറം: ഡോ. വിനോദ് വി.

ഇടുക്കി: ഡോ. ഐപ്പ് ജോസഫ്

ഷിഗെല്ല, നിപ തുടങ്ങിയ മാരക പകർച്ചവ്യാധികളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും ഡിഎംഒ തസ്തികകൾ ഒഴിഞ്ഞുകിടന്നത് വലിയ ജനവിരുദ്ധതയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഡിഎംഒ നിയമനം നീണ്ടുപോകാൻ കാരണം രാഷ്ട്രീയ ചരടുവലികളാണെന്ന ആക്ഷേപമാണ് ശക്തമായി ഉയർന്നത്.

കോഴിക്കോട് ജില്ലയിൽ മാത്രം ഡിഎംഒ സ്ഥാനത്തേക്ക് പതിനൊന്ന് പേരാണ് പരിഗണനയിലുണ്ടായിരുന്നത്. കാസർകോടും മലപ്പുറത്തും സമാനമായ രീതിയിൽ കടുത്ത വടംവലി നടന്നു. ഡിഎംഒമാരില്ലാത്തതിനാൽ അഡീഷണൽ ഡിഎംഒമാർക്കാണ് നിലവിൽ താൽക്കാലിക ചുമതല നൽകിയിരുന്നത്. ഇത് ആരോഗ്യരംഗത്തെ ഏകോപനത്തെ സാരമായി ബാധിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു.

പകർച്ചപ്പനികളുടെ കാലത്ത് ജില്ലാ മെഡിക്കൽ ഓഫീസർ ഉണ്ടായിരിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് അവരാണെന്നും ചൂണ്ടിക്കാട്ടി കെ. കെ. ശൈലജ രംഗത്തെത്തിയിരുന്നു. ഭരണ-പ്രതിപക്ഷ ഭേദമന്യേ കടുത്ത സമ്മർദ്ദവും വിമർശനവും ഉയർന്നതോടെയാണ് ഒടുവിൽ വിവാദങ്ങൾക്ക് വിരാമമിട്ട് സർക്കാർ അഞ്ച് ജില്ലകളിലും നിയമന ഉത്തരവ് ഇറക്കിയത്.

 

Amid rising concerns over the spread of infectious diseases, the government has finally appointed new District Medical Officers (DMOs) in five key districts of Kerala: Thiruvananthapuram, Kozhikode, Kannur, Kasaragod, Malappuram, and Idukki.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  4 hours ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  4 hours ago
No Image

ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ

oman
  •  4 hours ago
No Image

"ഹിഹോളിലെ വഞ്ചനയ്ക്ക് കാലം കാത്തുവെച്ച പ്രതികാരം! 44 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയയെ നേരിടാൻ അൾജീരിയൻ സിംഹങ്ങൾ; കളം പുകയും!"

Football
  •  4 hours ago
No Image

ഞങ്ങളുടെ കുതിപ്പ് അത്ഭുതമല്ല, പ്രതിരോധത്തിന്റെ ചരിത്രമാണ്! അർജന്റീനയ്ക്കെതിരെയുള്ള സ്വപ്നപ്പോരാട്ടത്തിന് മുൻപ് വികാരാധീനനായി വോസിൻഹ

Football
  •  4 hours ago
No Image

'ഞാൻ ഒരു കർഷകനാണ്, ഒന്നും ഒളിച്ചുവെച്ചിട്ടില്ല'; വെള്ളരിക്കൃഷിക്ക് ഒരു കോടി സബ്‌സിഡി വിവാദത്തിൽ മറുപടിയുമായി കേന്ദ്ര കൃഷി സഹമന്ത്രി

National
  •  5 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

സർക്കാരിനെ വെട്ടി ഗവർണർ; കാർഷിക വിസി നിയമനത്തിൽ ഏകപക്ഷീയ നീക്കവുമായി രാജ്ഭവൻ, സജിത റാണിക്ക് ചുമതല

Kerala
  •  6 hours ago
No Image

ആദ്യ പന്തിൽ സഞ്ജു, പിന്നാലെ ദുബെ! ഇന്ത്യയെ വീഴ്ത്തി ജന്മനാടിനെതിരെ ജയ് മൂന്ദ്രയുടെ പ്രതികാരം; ഇത് ജീവിതകാലം മുഴുവൻ ഓർമ്മിക്കുമെന്ന് താരം

Cricket
  •  6 hours ago
No Image

മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; ബുൾഡോസർ രാജിനെതിരെ മാതൃകയായി ഹിന്ദു-മുസ്‌ലിം ജനകീയ കൂട്ടായ്മ 

National
  •  6 hours ago