HOME
DETAILS
MAL
വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം
July 14, 2026 | 12:01 PM
കണ്ണൂര്‍: ആയിക്കരയില്‍ രക്ഷിതാക്കള്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.മകന്‍ അഭിഷേക് ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം പറഞ്ഞു. ഇടയ്ക്കിടെ മകന്‍ ഭക്ഷണം കഴിക്കാന്‍ എന്ന പേരില്‍ പണം വാങ്ങാറുണ്ടായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി പണം വാങ്ങി പോകുകയാണ് പതിവെന്നും പിതാവ് പറയുന്നു.
അതേസമയം ലഹരിക്കടിമയായ അഭിഷേകിനെ ഇതിന് മുന്‍പും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.വീട്ടിലെ ഒരു മുറിയ്ക്കാണ് അഭിഷേക് ഇന്ന് പുലര്‍ച്ചയോടെ തീയിട്ടത്. പിന്നീട് താഴെയുള്ള മുറികളിലേക്ക് തീ പടരുകയായിരുന്നു. അഭിഷേകിന്റെ ഭീഷണി ഭയന്ന് അനുജന്‍ അടക്കമുള്ളവര്‍ മറ്റൊരു വീട്ടിലാണ് കഴിയുന്നത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."