HOME
DETAILS

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

  
Web Desk
July 14, 2026 | 11:29 AM

udf-no-confidence-motion-passed-cpm-loses-uduma-panchayat-president-post

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ പി.വി രാജേന്ദ്രനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. പതിനൊന്നിനെതിരേ 12 വോട്ടുകള്‍ നേടിയാണ് അവിശ്വാസം പാസായത്. ഇതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ പുറത്തായി. 

ഉദുമ പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് 12, എല്‍.ഡി.എഫിന് 11 എന്നിങ്ങനെയാണ് അംഗങ്ങള്‍. 

അന്നത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ചന്ദ്രന്‍ നാലാംവാതുക്കലിന്റെ ബാലറ്റ് പേപ്പറിന്റെ പിറകില്‍ ഒപ്പ് ഇല്ലാത്തതിനാല്‍ വോട്ട്  അസാധുവായി. വോട്ടുകള്‍ തുല്യനിലയിലായതിനെ തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലാണ് രാജേന്ദ്രന് വിജയിച്ചത്. 

ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ അവിശ്വാസം കൊണ്ടുവരാന്‍ ആറുമാസം കഴിയണമെന്നാണ് ചട്ടം. പി.വി. രാജേന്ദ്രന്‍ ഡിസംബര്‍ 26നാണ് പ്രസിഡന്റ് ആയത്. പ്രസിഡന്റ് പദവിയില്‍ ജൂണ്‍ 26ന് ഇദ്ദേഹം ആറുമാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. 

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി. രജിതയുടെ മേല്‍നോട്ടത്തിലായിരുന്നു അവിശ്വാസപ്രമേയം അവതരിപ്പിച്ച് വോട്ടെടുപ്പ് നടന്നത്. പ്രസിഡന്റ് പുറത്തായതോടെ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല നല്‍കി. അവിശ്വാസത്തിലൂടെ പ്രസിഡന്റ് പുറത്തായത് സംബന്ധിച്ച് ജില്ലാ വരണാധികാരിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ് നടക്കും. 

 

The UDF successfully passed a no-confidence motion in Uduma, resulting in the CPM losing the panchayat president's post. The development marks a significant political setback for the CPM in the local body and is expected to influence the political dynamics in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

അറബ് രാജ്യത്തെ ഏറ്റവും വലിയ നൃത്ത ജലധാര കാണാം; വരൂ സഊദിയിലെ അസീറിലേക്ക്

Saudi-arabia
  •  2 hours ago
No Image

സിന്‍ഡിക്കേറ്റ് ശുപാര്‍ശ തള്ളി; കണ്ണൂര്‍ സര്‍വകലാശാലയിലെ 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ ചാന്‍സലറുടെ നേരിട്ടുള്ള നിയമനം

Kerala
  •  2 hours ago
No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  3 hours ago
No Image

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാം: താഴമണ്‍ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡ്

Kerala
  •  3 hours ago
No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  3 hours ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  4 hours ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  4 hours ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  4 hours ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  4 hours ago

No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  6 hours ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  7 hours ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  7 hours ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  7 hours ago