HOME
DETAILS

'ഓപ്പറേഷന്‍ തൂഫാന്‍' ശക്തമാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

  
July 14, 2026 | 1:01 PM

Ramesh Chennithala says he will meet Vijay to intensify Operation Toofan

കൊച്ചി: ലഹരി മാഫിയക്കെതിരായ 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ അന്തര്‍സംസ്ഥാന തലത്തില്‍ ലഹരി കടത്ത് തടയുന്നതിനുള്ള സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.

രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളില്‍ നടന്ന 'തൂഫാന്‍ വാരിയര്‍' പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ഇതിനകം ചര്‍ച്ച നടത്തിയതായും, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വിഷയം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചപ്പോള്‍ സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ വ്യാപ്തി ഇത്ര ഗുരുതരമാണെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. 42 ദിവസത്തിനിടെ ആറായിരത്തോളം പേരെ അറസ്റ്റ് ചെയ്യുകയും 70 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

എറണാകുളത്ത് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 29 പേരെ കണ്ടെത്തിയെന്നും അവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയതായും മന്ത്രി പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട് വിവിധ രൂപങ്ങളില്‍ രാസലഹരികള്‍ എത്തുന്ന സാഹചര്യത്തില്‍ അപരിചിതരോ സഹപാഠികളോ നല്‍കുന്ന മിഠായികളും ഭക്ഷണസാധനങ്ങളും സ്വീകരിക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതിഥി തൊഴിലാളികളെ കുറ്റവാളികളായി കാണരുതെന്നും സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയില്‍ അവരുടെ പങ്ക് നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ചില മലയാളികളാണ് അതിഥി തൊഴിലാളികളെ ലഹരി ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതെന്നും എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മോഹമാണ് ഇത്തരം മാഫിയകള്‍ക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുവതലമുറ ലഹരിക്ക് പകരം കായികരംഗത്തേക്ക് തിരിയണമെന്നും ഫുട്‌ബോള്‍ പോലുള്ള കായിക വിനോദങ്ങളാണ് യഥാര്‍ഥ ആവേശമാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുവാക്കളുടെ ആരോഗ്യകരമായ ചിന്തയും പങ്കാളിത്തവുമാണ് കേരളത്തിന്റെ ഭാവിയെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Home Minister Ramesh Chennithala said he will meet Tamil Nadu Chief Minister and actor Vijay tomorrow to further strengthen 'Operation Thoofan: The Narco Hunt' against the drug mafia.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ അടിയന്തര മുന്നറിയിപ്പ്; യുഎസ്-ഇറാൻ സംഘർഷം രൂക്ഷം

uae
  •  5 hours ago
No Image

അരങ്ങുണരും മുൻപ് കായികലോകം നിശബ്ദമാകും; ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടത്തിന് മുൻപ് മൗനാചരണം നടത്താനുള്ള കാരണം ഇതാണ്!

Football
  •  5 hours ago
No Image

യജമാനന്റെ വേർപാട് താങ്ങാനായില്ല; വിലാപയാത്രയ്ക്കിടെ വളർത്തുനായ കുഴഞ്ഞുവീണു മരിച്ചു

National
  •  5 hours ago
No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  6 hours ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  6 hours ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  6 hours ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  6 hours ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  6 hours ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  6 hours ago