വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്ഥാപന ഉടമയുടെ കൈകള്‍ തല്ലിയൊടിച്ചു
പയ്യന്നൂര്‍: കംപ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയെ കബളിപ്പിച്ചു വാടക വീട്ടിലെത്തിച്ചതിനു ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച സ്ഥാപന ഉടമയുടെ കൈകള്‍ ഒരുസംഘമാളുകള്‍ അടിച്ചൊടിച്ചു.
പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷനു സമീപത്തു കംപ്യൂട്ടര്‍ സ്ഥാപനം നടത്തിവരുന്ന മാതമംഗലം പറവൂര്‍ സ്വദേശിയാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എടാട്ടെ സീക്ക് റോഡിനു സമീപത്തെ വാടക വീട്ടിലാണ് രാവിലെ പത്ത് മണിയോടെ നാടകീയരംഭങ്ങള്‍ അരങ്ങേറിയത്. സ്ഥാപനത്തിലേക്ക് ചില സാധനങ്ങളെത്തിക്കണമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി വാടകവീട്ടിലെത്തിച്ചത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി സഹപാഠികള്‍ക്ക് മൊബൈലില്‍ എസ്.എം.എസ് അയക്കുകയായിരുന്നു. േെമസജ് കിട്ടി സ്ഥലത്തെത്തിയ വിദ്യാര്‍ഥികളും നാട്ടുകാരും വീടുവളഞ്ഞ് ഇയാളെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസ് ഇയാളെ ആശുപത്രിയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."