പതിനെട്ട് തികഞ്ഞ് ഗൂഗിള്‍
ഇന്റര്‍നെറ്റിന്റെ വലിയ ലോകം നമുക്കു മുന്നില്‍ തുറന്നുവച്ച ഗൂഗിളിന് ഇന്നു 18-ാം ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ വര്‍ണാഭമായ ഡൂഡിലുമായാണ് ഗൂഗിള്‍ എത്തിയത്. ബലൂണുകളും അലങ്കാരങ്ങളുമായി ജന്മദിനാഘോഷം പൊടിപൊടിക്കുന്ന ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് 1998 ലാണ് ഗൂഗിള്‍ കമ്പനി തുടങ്ങിയത്. 1998 സപ്തംബര്‍ 7ന് വെബ് സേര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ചെറു സംരംഭം പിന്നീട് വെബ് പരസ്യം, സോഫ്റ്റ് വെയര്‍ വികസനം തുടങ്ങി കൈവെക്കാത്ത മേഖലകളില്ല.
സൈറ്റുകളില്‍ നല്‍കുന്ന ബാക് ലിങ്കുകളില്‍നിന്നും തിരച്ചില്‍ നടത്താനുള്ള അല്‍ഗോരിതമായിരുന്നു ഇവരുടെ ആദ്യ കണ്ടുപിടിത്തം. ബാക്ക് റാബ് എന്ന ഈ സെര്‍ച്ച് എന്‍ജിനായിരുന്നു ഗൂഗിളിന്റെ മുന്‍ഗാമി. അടുത്ത വര്‍ഷം തന്നെ ഒരു സുഹൃത്തിന്റെ കാര്‍ഗാരേജില്‍ ഇരുവരും ചേര്‍ന്ന് ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തനം തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ സേര്‍ച്ച് ചെയ്യുന്ന വാക്കുകള്‍ക്ക് അനുസരിച്ചുള്ള പരസ്യം നല്‍കി സാമ്പത്തികമായും വിജയമായി.
ഒന്നിനുശേഷം നൂറുപൂജ്യങ്ങള്‍ ഉള്ള സഖ്യയായ ഗൂഗളിന്റെ പേര് സേര്‍ച്ച് എന്‍ജിനിടാനായിരുന്നു ഇരുവരുടെയും തീരുമാനം. ഗൂഗള്‍ അങ്ങിനെ ഗൂഗിളായി. ഇന്നത് 54,000 ജീവനക്കാരുള്ള 20ലക്ഷം കോടി രൂപയുടെ വലിയൊരു പ്രസ്ഥാനമായി മാറി. പക്ഷേ തുടക്കത്തിലെ കല്ലുകടി രാശിയായി മാറിയെന്നുമാത്രം.
[embed]https://www.youtube.com/watch?v=JD3HKjQObSk[/embed]
ഔദ്യോഗികമായി സെപ്റ്റംബര്‍ 27നാണ് ഗൂഗിളിന്റെ ജന്മദിനം. എന്നാല്‍ ഗൂഗിള്‍ ശരിക്കും എന്നാണ് രൂപീകരിക്കപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. അതിനാല്‍ ഗൂഗിളിന്റെ ജന്മദിനത്തെ സംബന്ധിച്ച് സംശയങ്ങളും ഉയരുന്നുണ്ട്.
2005 വരെ സപ്തംബര്‍ 7 ന് പിറന്നാളായി ആഘോഷിച്ച ഗൂഗിള്‍ പിന്നീട് 27ന് പിറന്നാളായി പ്രഖ്യാപിക്കുകയായിരുന്നു. 2004ല്‍ ഗൂഗിള്‍ നാലാം പിറന്നാള്‍ ആഘോഷിച്ചത് സെപ്റ്റംബര്‍ 7ന് ആയിരുന്നു.
2003ല്‍ സെപ്റ്റംബര്‍ എട്ടിനാണ് പിറന്നാള്‍ ആഘോഷിച്ചത്. ഗൂഗിളിന്റെ തന്നെ ഹിസ്റ്ററി പേജില്‍ കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്തത് 1998 സെപ്റ്റംബര്‍ നാലിനാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ വ്യത്യസ്തമായ തീയതികളിലെ ജന്മദിനാഘോഷത്തിന് ഗൂഗിള്‍ പ്രത്യേക കാരണമെന്നും വ്യക്തമാക്കുന്നില്ല. ജന്മദിന തീയതിയുടെ പേരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ഗൂഗിള്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.
ജന്മദിന ഡൂഡില്‍ നിലവില്‍ വന്നത് മുതലാണ് സെപ്റ്റംബര്‍ 27 ഗൂഗിള്‍ സ്ഥിരതീയതിയായി ഗൂഗിള്‍ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."