HOME
DETAILS
MAL
കൊലപാതക ശ്രമം: പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും പിഴയും
backup
September 28 2016 | 06:09 AM
മാള: കൊലപാതക ശ്രമക്കേസിലെ പ്രതിയെ എഴുവര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
മാള ഗുരുതിപ്പാല സ്വദേശി ആനപ്പാട്ടുവിള നിബിനെതിരെയാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അഡിഷനല്‍ സെഷന്‍സ് ജഡ്ജ് വി.എന്‍ വിജയകുമാര്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി തടവ്ശിക്ഷ അനുഭവിക്കണം. 2014 ഫെബ്രുവരി 17ന് പടിഞ്ഞാറെ ചാലക്കുടി അമ്പലനട സ്വദേശി പൂങ്കാരന് തോമസിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ.
കൂട്ടുപ്രതി ജോര്‍ജിനെ കോടതി വെറുതെവിട്ടു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. സജി റാഫേല്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."