HOME
DETAILS
MAL
റബര്‍ ഉത്പാദക രാജ്യങ്ങളുടെ സമ്മേളനം ഗുവാഹത്തിയില്‍
backup
October 01 2016 | 02:10 AM
കോട്ടയം:റബര്‍ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ എ.എന്‍.ആര്‍.പി.സിയുടെ ഒമ്പതാമത് രാജ്യാന്തര വാര്‍ഷിക സമ്മേളനം ഈ മാസം 17 മുതല്‍ ഗുവാഹത്തിയില്‍ നടക്കും. സമിതിയുടെ അസംബ്ലിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വര്‍ഷത്തിലൊരിക്കലാണ് ചേരാറുള്ളത്. ഇതോടനുബന്ധിച്ചാണ് വാര്‍ഷിക റബര്‍ കോണ്‍ഫറന്‍സും ടെക്‌നിക്കല്‍ കമ്മിറ്റികളും കൂടുന്നത്. സംഘടനയില്‍ അംഗമായ ഏതെങ്കിലും രാജ്യത്തായിരിക്കും പരിപാടികള്‍. ഇത്തവണ ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്.
17ന് കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലെ ചര്‍ച്ചകളിലും സംവാദങ്ങളിലും വിദഗ്ധര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."