HOME
DETAILS

നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ ധനവകുപ്പ് നിര്‍ദേശം

  
backup
October 01 2016 | 18:10 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതിപിരിവ് ഊര്‍ജിതമാക്കാന്‍ ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഇതിന്റെ ഭാഗമായി നികുതിപിരിവ് ശക്തിപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വാണിജ്യ നികുതി വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, ലാന്റ് റവന്യൂ വകുപ്പ്, എക്‌സൈസ് വകുപ്പ്, മോട്ടോര്‍വാഹന വകുപ്പ് എന്നിവിടങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ധനവകുപ്പ് കൈമാറി. വാണിജ്യനികുതി വകുപ്പിന്റെ ശാക്തീകരണത്തിനാണ് പ്രധാന മുന്‍ഗണന നല്‍കുന്നത്.
വാണിജ്യനികുതി വകുപ്പിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിനായി കൂടുതല്‍ശേഷിയുള്ള സെര്‍വര്‍, സിസ്റ്റം സ്‌ക്രൂട്ട്ണി സാധ്യമാകുന്ന സോഫ്റ്റ്‌വെയര്‍ എന്നിവ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ ബില്‍ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക സമ്മാനപദ്ധതി ആവിഷ്‌കരിക്കും. കംപ്യൂട്ടര്‍ ബില്ലിങ് ഉള്ള വ്യാപാരികള്‍ അവരുടെ ബില്ലുകള്‍ തത്സമയം അപ്‌ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമനിര്‍മാണം നടത്തും. കൂടുതല്‍ വ്യാപാരികളെ നികുതിവലയത്തില്‍ കൊണ്ടുവരികയാണ് മറ്റൊരു നടപടി. വാണിജ്യനികുതി ചെക്ക് പോസ്റ്റുകളെ ആധുനിക ഡാറ്റാ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാക്കുന്ന നടപടി ഈ വര്‍ഷംതന്നെ ആരംഭിക്കും. വാണിജ്യ നികുതിയുമായി ബന്ധപ്പെട്ട കേസുകള്‍ എത്രയുംവേഗം തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും റിട്ടേണ്‍ സ്‌ക്രൂട്ട്ണി, കുടിശ്ശിക കണക്കാക്കല്‍ എന്നിവ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നികുതിചോര്‍ച്ച തടയുന്നതിനു കര്‍ശന നടപടി സ്വീകരിക്കുന്നതിനു പുറമേ റവന്യൂ റിക്കവറി നടപടികള്‍ ത്വരിതപ്പെടുത്താനും വാണിജ്യനികുതി വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നികുതിപിരിവ് ഊര്‍ജിതപ്പെടുത്തുന്നതിനായി 1986 മുതല്‍ 2010വരെയുള്ള കേസുകളുടെ അദാലത്ത് നടത്തും.
ലാന്റ് റവന്യൂ ഇനങ്ങളായ കെട്ടിട നികുതി, ആഡംബര നികുതി ഇനങ്ങളില്‍ അധിക വിഭവസമാഹരണം നടത്തുന്നതിനായി ഓഗസ്റ്റില്‍ ആരംഭിച്ച താലൂക്ക്, ജില്ലാതല സ്‌പെഷ്യല്‍ ഡ്രൈവ് ഊര്‍ജിതമായി നടപ്പാക്കും. ഇതോടൊപ്പം റവന്യൂ റിക്കവറി നടപടികളില്‍ സ്റ്റേ വാങ്ങിയവര്‍ക്കെതിരേ കേസ് നടത്തുന്നതിന് ലോ ഓഫിസര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എക്‌സൈസ് വകുപ്പില്‍ നികുതിചോര്‍ച്ച തടയുന്നതിനായി അനധികൃത മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും വിപണവും തടയുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വ്യാജമദ്യങ്ങള്‍ കടത്തിക്കൊണ്ടുവരുന്നതു തടയുന്നതിനായി എക്‌സൈസ് ചെക്ക് പോസ്റ്റുകളുടെയും അതിര്‍ത്തിപ്രദേശങ്ങളിലെ ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റുകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തും. മോട്ടോര്‍വാഹന വകുപ്പില്‍ റവന്യൂ റിക്കവറി നടപടികള്‍ ശക്തമാക്കുന്നതിനൊപ്പം നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. ഇതോടൊപ്പം അധിക വിഭവസമാഹരണം ലക്ഷ്യമിട്ട് വകുപ്പുതല എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും ഊര്‍ജിതമാക്കും.
2016-17 വര്‍ഷം 19.39 ശതമാനം വളര്‍ച്ചയാണ് നികുതി വരുമാനത്തിലൂടെ ധനവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ നടപ്പുസാമ്പത്തിക വര്‍ഷം 7,732 കോടി രൂപ അധികം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം അറുപതിനായിരം കോടിയോളം രൂപയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നികുതിയിനത്തില്‍ പിരിച്ചെടുക്കാനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago