വിവാദ സ്ഥലത്ത് ശുചീകരണം: തൃക്കാക്കര നഗരസഭക്ക് റവന്യു വകുപ്പിന്റെ നോട്ടീസ്
കാക്കനാട്: വിവാദ സ്ഥലത്ത് ശുചീകരണം നടത്തിയതിനു പിന്നാലെ തൃക്കാക്കര നഗരസഭക്കു റവന്യൂ വകുപ്പിന്റെ നോട്ടീസ്. കൈയേറ്റ സ്ഥലത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു കൊണ്ടാണു നോട്ടീസ് നല്‍കിയിരിക്കുന്നത്. റവന്യു ഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും നഗരസഭക്ക് ഇതില്‍ കൈവശാവകാശം സംബന്ധിച്ച് രേഖയോ, തെളിവോ കൈവശം ഉണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ് അഡീ.തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതുവരെ തര്‍ക്ക ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ മറ്റും നടത്തുവാന്‍ പാടില്ലെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. രേഖകള്‍ ഹാജരാക്കുന്നതുവരെ റവന്യൂ വകുപ്പിന്റെ ഭൂമിയില്‍ പ്രവേശിക്കന്‍ അനുവദിക്കില്ല. വിവാദ ഭൂമി റവന്യൂ വകുപ്പന്‍േറതാണെന്ന് കാണിച്ച് അധികൃതര്‍ നഗരസഭ കയ്യേറിയ സ്ഥലത്ത് തിങ്കളാഴ്ച വൈകിട്ട് മൂന്ന് ബോര്‍ഡുകളും സ്ഥാപിച്ചു.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപം നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രെഡ്രിങ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഏഴര ഏക്കര്‍ സ്ഥലത്ത് ആസ്ഥാന മന്ദിരവും അത്യാധുനിക ബസ് ടെര്‍മിനലും വാണിജ്യസമുച്ചവുമൊക്കെ ചേര്‍ത്ത് സ്മാര്‍ട് ഹബ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് നഗരസഭ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് റവന്യു വകുപ്പ് അധികൃതരുടെ ഇടപെടല്‍. സഹകരണാശുപത്രിക്കും ജില്ലാ പഞ്ചായ്ധിനും ഭൂമി പതിച്ച് നല്‍കിയപ്പോള്‍ പ്രദേശിക സര്‍ക്കാര്‍ സ്ഥാപനമായ നഗരസഭക്ക് ഒരിഞ്ച് ഭൂമി പോലും റവന്യു വകുപ്പ് നല്‍കിയിരുന്നില്ലെന്നാണ് നഗരസഭയുടെ വാദം. വര്‍ഷങ്ങളായി കൈവശം വെച്ചിരിക്കുന്ന സ്ഥലം വിട്ടുകിട്ടണമെന്നാണ് നഗരസഭയുടെ വാദം.റവന്യു വകുപ്പ് കത്ത് നല്‍കിയതോടെ നഗരസഭ വര്‍ഷങ്ങളായി മാലിന്യ സംസ്‌കരണം നടത്തുന്ന പ്ലാസ്റ്റിക് ഷെഡ്രിങ് യൂണിറ്റിലെ പ്രവര്‍ത്തനവും നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയാണെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."