HOME
DETAILS
MAL
ചക്കിട്ടപ്പാറ ഖനനം: സി.പി.എമ്മിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് സുരേന്ദ്രന്
backup
October 04 2016 | 20:10 PM
പേരാമ്പ്ര: വന്‍കിട കമ്പനിയായ എം.എസ്.പി.എല്‍ പ്രൈവറ്റ് ലിമിറ്റഡിന് സി.പി.എം ഒളിഞ്ഞും തെളിഞ്ഞും നല്കുന്ന സഹായം സി.പി.എമ്മിന്റെ വിശ്വാസ്യതയും ജനപിന്തുണയും നഷ്ടപ്പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ചക്കിട്ടപ്പാറ പയ്യാനിക്കോട്ടയില്‍ ഇരുമ്പയിരു ഖനനത്തിന് സി.പി.എം ഭരിക്കുന്ന ചിക്കിട്ടപ്പാറ പഞ്ചായത്ത് പച്ചക്കൊടി കാണിച്ചതോടെയാണു സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഖനന നീക്കത്തിനു താല്പര്യമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ സമിതി മുതുകാട്ട് നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്. പത്മനാഭന് പി. കടിയങ്ങാട് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ജിതേഷ് മുതുകാട്, വര്‍ഗീസ് കോലത്തുവീട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."