ഹോര്‍മുസ് കടലിടുക്കിലെ സഊദി സൈനികാഭ്യാസം: മുന്നറിയിപ്പുമായി ഇറാന്‍
റിയാദ്: മേഖലയിലെ പ്രധാന അന്താരാഷ്ട്ര കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ സഊദി നടത്തുന്ന സൈനികാഭ്യാസത്തിനെതിരെ ഇറാന്‍ രംഗത്തെത്തി.
സഊദിക്ക് മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് ആണ് രംഗത്തെത്തിയത്. സഊദി നടത്തുന്ന യുദ്ധ സമാനമായ അഭ്യാസം ഇരുരാജ്യങ്ങളേയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണെന് റവലൂഷനറി ഗാര്‍ഡ് വ്യക്തമാക്കി.
ഇറാന്‍ ജലാതിര്‍ത്തി പരിസരത്ത് സഊദി യുദ്ധകപ്പലുകള്‍ പ്രവേശിക്കരുതെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും സഊദി പിന്‍വാങ്ങണമെന്നും റെവല്യൂഷനറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസമാണ് തന്ത്രപധാനമായ ഹോര്‍മുസ് കടലിടുക്കില്‍ സഊദി അഭ്യാസ പ്രകടനങ്ങള്‍ തുടങ്ങിയത്. ലോകത്ത് എണ്ണ വ്യാപാര രംഗത്ത് അതിപ്രധാനമായ രാജ്യാന്തര കപ്പല്‍ പാതയാണ് ഹോര്‍മുസ് കടലിടുക്ക്.
നേരത്തെ വിവിധ രാജ്യങ്ങളുടെ കപ്പലുകള്‍ ഇവിടെ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് പ്രതിരോധിക്കാനാണ് ശക്തിപ്രകടനത്തിന് സഊദി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."