കുത്തിയതോട്ടില്‍ പാചകവാതക സിലിണ്ടറുകളുടെ വിതരണത്തില്‍ ക്രമക്കേടെന്ന്
തുറവൂര്‍: കുത്തിയതോട്ടില്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകളുടെ വിതരണ ഏജന്‍സിയില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം.
ബുക്ക് ചെയ്യുന്നവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞാലും സിലണ്ടര്‍ ലഭിക്കന്നില്ലെന്ന് നിരവധി പരാതികള്‍ ഉയരുന്നു.
ഗ്യാസ് ഏജന്‍സിയിലെ വി ത ര ണക്കാര്‍ ഇരട്ടി പണം വാങ്ങി ഏജന്‍സി ഉടമയുടെ ഒത്താശയോടെ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതായി ഉപഭോക്താക്കള്‍ക്ക് ധാരാളം പരാതികളുണ്ട്. പരാതിപ്പെടുന്നവരെ ദലിത് സമുദായത്തിന്റെ പേരില്‍ ഗ്യാസ് ഏജന്‍സി ഉടമ കള്ളകേസില്‍ കുടുക്കുന്നതായി ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്.
കുത്തിയതോട്ടിലെ ഭാരത് പ്രീതി ഗ്യാസ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും ഗ്യാസ് സിലണ്ടര്‍ വിതരണത്തിലെ കരിഞ്ചന്ത വില്‍പന കര്‍ശനമായി തടയുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും തുറവുര്‍ നിവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."